Published: April 08 , 2025 09:25 AM IST
1 minute Read
ലണ്ടൻ ∙ ഇംഗ്ലണ്ട് ഏകദിന ടീം ക്യാപ്റ്റനായി ബാറ്റർ ഹാരി ബ്രൂക്കിനെ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) നിയമിച്ചു. ചാംപ്യൻസ് ട്രോഫിക്കു ശേഷം സ്ഥാനമൊഴിഞ്ഞ ജോസ് ബട്‌ലറിന്റെ പിൻഗാമിയായാണ് ഇരുപത്തിയാറുകാരൻ ബ്രൂക്ക് ക്യാപ്റ്റനാകുന്നത്. ചാംപ്യൻസ് ട്രോഫിയിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു.
മുൻപ് ഓസ്ട്രേലിയയ്ക്കെതിരെ ഒരു പരമ്പരയിൽ ടീമിനെ നയിച്ചിട്ടുമുണ്ട്. ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി ബ്രൂക്ക് ഇത്തവണ ഐപിഎലിൽ നിന്ന് അവസാനനിമിഷം പിൻമാറിയിരുന്നു.
English Summary:








English (US) ·