രാജേഷ് ഇപ്പോഴും ഐസിയുവിലാണ്! ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങൾ; അപ്‌ഡേറ്റ്‌സുമായി പ്രിയ സുഹൃത്ത്

4 months ago 4

Authored by: ഋതു നായർ|Samayam Malayalam10 Sept 2025, 9:55 pm

പ്രിയ രാജേഷ് നീ ഒന്ന് കണ്ണു തുറക്കാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെടാ. ഒന്ന് പെട്ടന്ന് വാ മച്ചാ എന്ന് ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് പ്രതാപ് പങ്കുവച്ചത്

rajesh keshav s wellness  updates prathap jayalekshmi shared a caller   postരാജേഷ് കേശവ്(ഫോട്ടോസ്- Samayam Malayalam)
രാജേഷിന്റെ ആരോഗ്യനിലയിൽ പ്രതീക്ഷാവഹമായ മാറ്റങ്ങൾ ഉണ്ടെന്ന് പ്രിയ സുഹൃത്ത് പ്രതാപ് ജയലക്ഷ്മി. രാജേഷ് കേശവ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ച അപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഒപ്പം തന്നെയുണ്ട് പ്രതാപ്. പ്രതാപിനെ കൂടാതെ കുടുംബത്തിനെ ആശ്വസിപ്പിച്ചും പ്രാർത്ഥനയും ആയി കഴിയുന്ന നിരവധി സുഹൃത്തുക്കൾ ആണുള്ളത്. രാജേഷിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് പ്രിയപ്പെട്ടവർ എല്ലാം തന്നെ.

ഇപ്പോഴിതാ പ്രതാപ് ജയലക്ഷ്മി പങ്കുവച്ച പോസ്റ്റിന്റെ പൂർണ്ണ രൂപം


നമ്മുടെ പ്രിയപ്പെട്ട രാജേഷ് കേശവിന്റെ രാജേഷ് കേശവ് ഇപ്പോഴത്തെ ആരോഗ്യ വിവരങ്ങൾ ഇതൊക്കെയാണ്

രാജേഷ് ഇപ്പോഴും ICU വിൽ തുടരുകയാണ്, ബിപിയും, പൾസുമൊക്കെ നോർമൽ ആണെങ്കിലും കാർഡിയക് അറസ്റ്റിനെ തുടർന്നുണ്ടായ അവസ്ഥകൾ പരിഹരികരിക്കാൻ കൂടുതൽ ദീർഘമായ ചികിത്സ വേണ്ടി വന്നേക്കാം എന്നു ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. തിരിച്ചു വരവിന്റെ അടയാളങ്ങൾ കാണിക്കുന്ന പ്രിയ സുഹൃത്തിനെ അടുത്ത ആഴ്ചയോടെ റൂമിലേക്ക്‌ മാറ്റുന്ന കാര്യവും പരിഗണയിലെന്നു ഡോക്ടർ പറയുന്നു.


ALSO READ: 'ജീവനാംശം ഇല്ലാതെ വിവാഹമോചനം! കോടികൾ വിട്ടുനൽകി; ഇപ്പോൾ ആസ്തി അതുക്കും മേലെ', പരസ്യങ്ങൾ, ഉദ്‌ഘാടനങ്ങൾ, ബ്രാൻഡ് അംബാസിഡർ

രാജേഷിന് നല്ല കെയറും ചികിത്സയും ഉറപ്പ് വരുത്തുന്ന കാര്യത്തിൽ ലേക് ഷോർ ഹോസ്പിറ്റൽ ഡോക്ടമാരുടെ ഒരു പാനൽ രൂപീകരിക്കുകയും ചികിത്സയും അതുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റ്സ് കുടുംബത്തിന് നൽകുകയും ചെയ്യുന്നുണ്ട്. എങ്കിലും ന്യൂറോ റീഹാബിലിറ്റേഷന് വിദഗ്ദ ചികിത്സ തേടാൻ കേരളത്തിന് പുറത്തുള്ള ഈ മേഖലയിലെ കൂടുതൽ പരിചയ സമ്പത്തുള്ള ആശുപത്രികളുമായി ഡോക്ടർമാർ ബന്ധപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ പരിഗണന രാജേഷിന്റെ ICU വിൽ നിന്നും റൂമിലേക്ക്‌ മാറ്റി ആരോഗ്യ നില സ്റ്റേബിൾ ആക്കുക എന്നുള്ളതാണ്. അത് കഴിഞ്ഞു മാത്രമേ മറ്റു കാര്യങ്ങൾ പരിഗണിക്കുന്നുള്ളു.

ALSO READ: മകളോടുള്ള സ്നേഹം എങ്ങനെ കാണിക്കണം എന്നറിയില്ല; ഒന്നാം പിറന്നാളിന് ദീപിക പദുക്കോൺ ദുവയ്ക്ക് വേണ്ടി ഉണ്ടാക്കിയത്?

നല്ല ചികിത്സയും, ആത്മാർത്ഥമായ പ്രാർത്ഥനയും, രാജേഷിന്റെ തിരിച്ചു വരവിനെ ഏറെ സഹായിക്കുമെന്നുറപ്പാണ്. നമ്മുടെ കാത്തിരിപ്പിനു അർത്ഥമുണ്ടാകും . ഏറെ പ്രതീക്ഷയോടെ...

Read Entire Article