രാജേഷ് ധ്രുവ- സുകേഷ് ഷെട്ടി ചിത്രം 'പീറ്റര്‍' ഫസ്റ്റ് ലുക്ക് പുറത്ത്

5 months ago 5

സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേര്‍ന്ന് നിര്‍മിക്കുന്ന 'പീറ്റര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രാജേഷ് ധ്രുവ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു ക്രൈം ഡ്രാമയായാണ് ഒരുക്കുന്നത്. ചിത്രത്തില്‍ രവിക്ഷ, ജാന്‍വി റായല എന്നിവരും പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നു.

മടിക്കേരിയുടെയും ഭാഗമണ്ഡലത്തിന്റെയും നാടന്‍ സൗന്ദര്യത്തിന് നടുവില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ പശ്ചാത്തലം ഇതിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ്. 30 ദിവസങ്ങള്‍കൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. ഏറെ വൈകാരികമായ ആഴമുള്ള കഥ പറയുന്ന ചിത്രം, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സെന്‍സിറ്റീവ് ക്രൈം ഡ്രാമയായാണ് ഒരുക്കുന്നത്. വഞ്ചന, അതിജീവനം, അപ്രതീക്ഷിത ബന്ധങ്ങള്‍ എന്നിവയാല്‍ രൂപപ്പെട്ട മനുഷ്യന്റെ ആഴത്തിലുള്ള വ്യക്തിപരമായ യാത്രയാണ് 'പീറ്റര്‍' അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വൈകാതെ പുറത്തു വരും.

കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ റിലീസിന് ഒരുങ്ങുന്ന ചിത്രം രചിച്ചതും സംവിധായകന്‍ സുകേഷ് ഷെട്ടിയാണ്. പ്രതിമ നായക്, റാം നാദഗൗഡ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ഛായാഗ്രഹണം: ഗുരുപ്രസാദ് നര്‍നാഡ്, എഡിറ്റര്‍: നവീന്‍ ഷെട്ടി, സംഗീതം: ഋത്വിക് മുരളീധര്‍, കല: ഡി.കെ. നായക്, ഡബ്ബിങ്: ആനന്ദ് വി.എസ്, വരികള്‍: തിലക്രാജ് ത്രിവിക്രമ, നാഗാര്‍ജുന്‍ ശര്‍മ, സുകീര്‍ത്ത് ഷെട്ടി, സംഭാഷണം: രാജശേഖര്‍, വസ്ത്രങ്ങള്‍: ദയാനന്ദ ഭദ്രവതി, മേക്കപ്പ്: ചന്ദ്രു, ഡിഐ: കളര്‍ പ്ലാനറ്റ് വിഎഫ്എക്‌സ്, സ്റ്റണ്ട്: സാജിദ് വജീര്‍, വിനീഷ്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ക്ഷത്രിയ, ഡയറക്ഷന്‍ ടീം: കാര്‍ത്തിക്, സതീഷ്, അഭി എം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ദയാനന്ദ ഭണ്ഡാരി, വിഎഫ്എക്‌സ്: പോപ്കോണ്‍ വിഎഫ്എക്‌സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: നവീന്‍ കാഞ്ചന്‍, ലൈന്‍ പ്രൊഡ്യൂസര്‍: രാം നടഗൗഡ്, പബ്ലിസിറ്റി ഡിസൈന്‍: അഭിഷേക്, പിആര്‍ഒ: ശബരി.

Content Highlights: Peter: First Look - Crime Drama

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article