
പൃഥ്വിരാജ് | ഫോട്ടോ: Facebook
പൃഥ്വിരാജ്, കജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവർ മുഖ്യവേഷങ്ങളിലെത്തിയ സർസമീൻ എന്ന ചിത്രം ഇക്കഴിഞ്ഞ 25-ാം തീയതിയാണ് ഒടിടി റിലീസായെത്തിയത്. ഇപ്പോഴിതാ ഇന്ത്യയിലെ ഭാഷാപരമായ അതിക്രമങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ദക്ഷിണേന്ത്യൻ നടന്മാർ ഹിന്ദി സിനിമകളിൽ വിജയിക്കാത്തത് എന്നതിനെക്കുറിച്ചും തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്. സിനിമയിലൂടെ ഭാഷയെ എങ്ങനെ ഐക്യത്തിനുള്ള ഒരു ഉപകരണമായി ഉപയോഗിക്കാം എന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
താൻ ഒരുപക്ഷേ പഴഞ്ചൻ ചിന്താഗതിക്കാരനായിരിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. ഇതൊന്നും ഒരു ചർച്ചാവിഷയം പോലുമല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും തലമുറയിൽ നിന്നുമാണ് താൻ വരുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. തന്റെ സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭൂരിഭാഗവും സൈനിക് സ്കൂളിലാണ് ചെലവഴിച്ചത്. സ്കൂൾ കാലഘട്ടത്തിൽപോലും തനിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും സുഹൃത്തുക്കളുണ്ടായിരുന്നു. പല ഭാഷകളാണ് സംസാരിച്ചിരുന്നത്. അതുകൊണ്ട്, ഒരു രാജ്യം എന്ന നിലയിൽ തങ്ങളുടെ സ്വത്വത്തിൻ്റെ ഭാഗമായിരുന്നു അതെന്നും പൃഥ്വിരാജ് പറഞ്ഞു.
ഈ ചർച്ചകളുടെയും സംഭാഷണങ്ങളുടെയുമെല്ലാം ചൂടിൽ, ഈ മഹത്തായ രാജ്യത്തിൻ്റെ അടിസ്ഥാനതത്വം നാനാത്വത്തിൽ ഏകത്വമാണെന്നും, വൈവിധ്യങ്ങൾക്കിടയിലും ഒരുപോലെയല്ലെന്നും നമ്മൾ മറന്നുപോകുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്നെത്തേടി വരുന്ന അടുത്ത നല്ല തിരക്കഥയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. അത് ആസാമീസ് സിനിമയിൽ നിന്നാണെങ്കിൽ അത് ചെയ്യുമെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. നാളെ ഒരു ഭോജ്പുരി സംവിധായകൻ വന്ന് വളരെ രസകരമായ ഒരു കഥ പറഞ്ഞാൽ, അത് ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളൂ. ഞാനിന്ന് ഇവിടെ വന്നിരിക്കുന്നത് ഒരു തെലുങ്ക് സിനിമയുടെ സെറ്റിൽ നിന്നാണ്, ഇപ്പോൾ ഒരു ഹിന്ദി സിനിമയുടെ പ്രൊമോഷനിലാണ്, നാളെ ഞാൻ ഒരു മലയാളം സിനിമയുടെ ചിത്രീകരണത്തിനായി പോകുകയും ചെയ്യും.” പൃഥ്വിരാജിന്റെ വാക്കുകൾ.
എന്ത് വിജയിക്കും, എന്ത് വിജയിക്കില്ല എന്ന് മനസ്സിലാക്കാൻ ആരുടെയെങ്കിലും കയ്യിൽ കുറ്റമറ്റ ഒരു സമവാക്യമോ രീതിശാസ്ത്രമോ ഉണ്ടെന്ന് താൻ കരുതുന്നില്ല. എല്ലാവരും ഓരോ സിനിമയും ചെയ്യുന്നത് അത് പ്രേക്ഷകരുമായി സംവദിക്കുമെന്നും വിജയിക്കുമെന്നും പ്രതീക്ഷിച്ചുകൊണ്ടാണ്. കാരണം അതിനുവേണ്ടിയാണല്ലോ സിനിമയെടുക്കുന്നത്. തെറ്റുകളിൽനിന്ന് പാഠമുൾക്കൊണ്ട് വീണ്ടും ശ്രമിക്കും. വീണ്ടും പരാജയപ്പെട്ടേക്കാം. പക്ഷേ മുന്നോട്ടുപോകാനുള്ള ഒരേയൊരു വഴി അതാണ്. ഇത്രയും കാലം ഈ ജോലി ചെയ്തതുകൊണ്ട്, ഒന്നും ശാശ്വതമല്ലെന്ന് അറിയാം. എല്ലാം താൻ അടുത്തതായി തിരഞ്ഞെടുക്കുന്ന തിരക്കഥയെ ആശ്രയിച്ചിരിക്കുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Content Highlights: Prithviraj Sukumaran discusses language-based violence, South actors` occurrence successful Hindi cinema
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·