Published: June 12 , 2025 08:10 AM IST
1 minute Read
നോട്ടിങ്ങാം∙ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇംഗ്ലണ്ടിനെ 3–1ന് തോൽപിച്ച് സെനഗൽ. ഇതാദ്യമായാണ് ഒരു ആഫ്രിക്കൻ ടീമിനോട് ഇംഗ്ലണ്ട് തോൽവി വഴങ്ങുന്നത്. പുതിയ പരിശീലകൻ തോമസ് ടുഹേലിനു കീഴിൽ ടീമിന്റെ ആദ്യ തോൽവി കൂടിയാണിത്.
7–ാം മിനിറ്റിൽ ഹാരി കെയ്നിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ട്, അനായാസം മത്സരം സ്വന്തമാക്കുമെന്നു തോന്നിച്ചെങ്കിലും 40–ാം മിനിറ്റിൽ ഇസ്‌മയ്‌ല സാറിലൂടെ സെനഗൽ സമനില പിടിച്ചു. രണ്ടാം പകുതിയിൽ ഹബിബ് ഡിയാറ (62–ാം മിനിറ്റ്), ഷൈഖ് സബാലെ (90+3) എന്നിവർ കൂടി ലക്ഷ്യം കണ്ടതോടെ ആഫ്രിക്കൻ കരുത്തൻമാർ ആവേശ ജയം സ്വന്തമാക്കി.
English Summary:








English (US) ·