'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; ആനന്ദ് എൽ റായിയും ധനുഷും നിയമനടപടിക്ക്

5 months ago 5

ranjhanaa controversy

ധനുഷ്, ആനന്ദ് എൽ. റായ്, രാഞ്ഝ്ണാ എന്ന ചിത്രത്തിന്റെ പോസ്റ്റർ | photo:X/aanandlrai

ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ധനുഷ് നായകനായി 2013 -ൽ പുറത്തിറങ്ങിയ 'രാഞ്ഝണാ' എന്ന ചിത്രം എഐ ഉപയോഗിച്ച് മാറ്റം വരുത്തി പ്രദർശിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതായി സംവിധായകൻ ആനന്ദ് എൽ റായ്. എഐ ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തിയ റീ റിലീസിനെതിരെ താനും നടൻ ധനുഷും നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നതായി എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ സംവിധായകൻ ആനന്ദ് എൽ റായ് സ്ഥിരീകരിച്ചു.

ശുഭകരമായ ക്ലൈമാക്സ് നൽകുന്ന പുതിയ പതിപ്പിനെ "വളരെ അപകടകരമായ ഒരു കീഴ്‌വഴക്കം" എന്ന് വിശേഷിപ്പിച്ച റായ്, സൃഷ്ടികളുടെ ഉടമസ്ഥാവകാശത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ പങ്കുവെച്ചു."എൻ്റെ മറ്റ് സിനിമകളെക്കുറിച്ചോർത്ത് ഞാൻ വളരെ ആശങ്കാകുലനാണ്. ധനുഷും അങ്ങനെതന്നെ. ഇത്തരം ബാഹ്യമായ ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ് ” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 'രാഞ്ഝണാ'യുടെ അനധികൃതമായ മാറ്റം വരുത്തലാണ് തങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ചിത്രത്തിൻ്റെ തമിഴ് പതിപ്പായ 'അംബികാപതി', യഥാർത്ഥ ക്ലൈമാക്സിൽ നിന്ന് വലിയ വ്യത്യാസങ്ങളോടെ, എഐ ഉപയോഗിച്ച് നിർമ്മിച്ച ഒരു ശുഭപര്യവസായിയായ ക്ലൈമാക്സുമായി ഓഗസ്റ്റ് ഒന്നിന് നിർമ്മാതാക്കളായ ഇറോസ് ഇൻ്റർനാഷണൽ റീ റിലീസ് ചെയ്തിരുന്നു.

നേരത്തെ, ചിത്രത്തിൻ്റെ എഐ നിർമ്മിത ക്ലൈമാക്സിനെതിരെ റായ് ഇൻസ്റ്റഗ്രാമിൽ ഒരു നീണ്ട കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു. "കഴിഞ്ഞ മൂന്നാഴ്ചകൾ അവിശ്വസനീയവും അങ്ങേയറ്റം വിഷമമുണ്ടാക്കുന്നതുമായിരുന്നു. കരുതൽ, സംഘർഷം, സഹകരണം, സർഗ്ഗാത്മകമായ വെല്ലുവിളികൾ എന്നിവയിൽ നിന്ന് പിറന്ന 'രാഞ്ഝണാ' എന്ന സിനിമ, എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ മാറ്റങ്ങൾ വരുത്തി, പുതിയ രൂപത്തിലാക്കി, വീണ്ടും റിലീസ് ചെയ്യുന്നത് കാണുന്നത് ഹൃദയഭേദകമാണ്. ഇതിനെ കൂടുതൽ വഷളാക്കുന്നത്, ഇത് എത്രമാത്രം എളുപ്പത്തിലും നിസ്സാരമായുമാണ് ചെയ്തിരിക്കുന്നത് എന്നതാണ്” അദ്ദേഹം കുറിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു, "എഐ ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തി 'രാഞ്ഝണാ' വീണ്ടും റിലീസ് ചെയ്തത് എന്നെ പൂർണ്ണമായും അസ്വസ്ഥനാക്കി. ഈ പുതിയ ക്ലൈമാക്സ് സിനിമയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കി, എൻ്റെ വ്യക്തമായ എതിർപ്പ് അവഗണിച്ച് ബന്ധപ്പെട്ടവർ മുന്നോട്ട് പോവുകയും ചെയ്തു." വിവാദം രൂക്ഷമായി തുടരുമ്പോൾ, ആനന്ദ് എൽ റായിയും ധനുഷും നിയമനടപടികളുമായി മുന്നോട്ടുപോകാൻ ഉറച്ച തീരുമാനത്തിലാണ്. ഈ വിഷയം കൈകാര്യം ചെയ്തില്ലെങ്കിൽ, ഇത്തരത്തിലുള്ള എഐ ഉപയോഗം സിനിമാ വ്യവസായത്തിലുടനീളം സർഗ്ഗാത്മക ആവിഷ്കാരങ്ങളുടെ കെട്ടുറപ്പിന് ഭീഷണിയാവുകയും ആശങ്കാജനകമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുകയും ചെയ്യുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.

Content Highlights: aanand l rai and dhanush to instrumentality ineligible enactment implicit Raanjhanaa's AI-altered ending

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article