
താമർ ആസിഫ് അലിക്കൊപ്പം, ആസിഫ് അലിയുടെ താമർ പങ്കുവെച്ച ചിത്രം | Photo: Facebook/ Thamar KV
ആസിഫ് അലിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് 'സര്‍ക്കീട്ട്' ചിത്രത്തിന്റെ സംവിധായകന്‍ താമര്‍ കെ.വി. സര്‍ക്കീട്ടിനെ വിശ്വസിച്ച് കൂടെനിന്നതിനും ചിത്രത്തിലെ കഥാപാത്രമായ അമീറായി ജീവിച്ചതിനും സംവിധായകന്‍ ആസിഫ് അലിക്ക് നന്ദി പറഞ്ഞു. സര്‍ക്കീട്ട് പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബുധനാഴ്ച രാത്രിയാണ് സംവിധായകന് കുറിപ്പ് പങ്കുവെച്ചത്. വ്യാഴാഴ്ച ചിത്രം പ്രദര്‍ശനത്തിനെത്തും.
'രാത്രി രണ്ടുമണിക്ക്, റാസല്‍ഖൈമയിലെ കൊടുംതണുപ്പില്‍, ഒരു ചെറിയ പുതപ്പില്‍, ഈ നിലത്ത് കിടക്കുന്നത് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ആസിഫ് അലിയാണ്. നന്ദി, പ്രിയപ്പെട്ട ആസിഫ് അലി, 'സര്‍ക്കീട്ടി'നെ വിശ്വസിച്ച് കൂടെനിന്നതിന്. അമീറായി ജീവിച്ചതിന്. അമീറിനെ ആളുകള്‍ ഏറ്റെടുക്കും എന്ന പ്രതീക്ഷയില്‍, ഞങ്ങളുടെ സര്‍ക്കീട്ട് നാളെ ആരംഭിക്കുന്നു', എന്നായിരുന്നു താമറിന്റെ കുറിപ്പ്.
ഫീല്‍ ഗുഡ് ഫാമില എന്റര്‍ടെയ്‌നറായാണ് 'സര്‍ക്കീട്ട്' എത്തുന്നത്. 'കിഷ്‌കിന്ധാകാണ്ഡം', 'രേഖാചിത്രം' എന്നിവയ്ക്കുശേഷം ആസിഫ് അലി നായകനായി തീയേറ്ററുകളില്‍ എത്തുന്ന ചിത്രമാണ് 'സര്‍ക്കീട്ട്'. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സര്‍ക്കീട്ടില്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു. 'പൊന്‍മാന്‍' എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച 'ആയിരത്തൊന്നു നുണകള്‍' എന്ന ചിത്രത്തിന് ശേഷം താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത് കരുണാകരന്‍, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈന്‍ പ്രൊഡക്ഷന്‍: റഹിം പിഎംകെ, സിങ്ക് സൗണ്ട്: വൈശാഖ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്.
Content Highlights: Director Thamar KV`s heartfelt enactment connected Asif Ali`s dedication to Sarkeet movie
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·