22 April 2025, 07:04 PM IST

അഭിഷേക് ശർമയും യുവ്‌രാജ് സിങ്ങും | Instagram.com/abhisheksharma_4
ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം അഭിഷേക് ശര്‍മയുടെ പ്രതിഭ തിരിച്ചറിഞ്ഞത് യുവ്‌രാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്‌രാജ് സിങ്. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷവും യുവി നിര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. അഭിഷേക് ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് യോഗ്‌രാജിന്റെ പ്രതികരണം.
'അഭിഷേകിന്റെ പ്രകടനത്തെ കുറിച്ച് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനിലെ പരിശീലകരോട് ഒരിക്കല്‍ അന്വേഷിച്ചു. അവന്‍ ഒരു ബൗളറാണെന്നാണ് നല്‍കിയ മറുപടി. അവന്റെ പ്രകടനം പരിശോധിച്ചപ്പോള്‍ 24 സെഞ്ചുറികള്‍ നേടിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്തിനാണ് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതെന്ന് യുവ്‌രാജ് അവരോട് പറഞ്ഞു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്ക് മുമ്പാണിത്.' - യോഗ്‌രാജ് ന്യൂസ് 18 നോട് പറഞ്ഞു.
എന്നാല്‍ അഭിഷേകിന്റെ ജീവിതരീതികള്‍ നിയന്ത്രിക്കാന്‍ പിതാവിന് പോലും കഴിഞ്ഞിരുന്നില്ലെന്നും യുവ്‌രാജാണ് ഇടപെട്ടതെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു. അഭിഷേകിന്റെ രാത്രി വൈകിയുള്ള പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷവും യുവി നിര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
'അഭിഷേകിന്റെ രാത്രി വൈകിയുള്ള പാര്‍ട്ടികളും പെണ്‍സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷവും യുവി നിര്‍ത്തിച്ചു. അഭിഷേകിന്റെ പിതാവിന് പോലും ഇത് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിലാണ് യുവി ഇടപെട്ടത്. ഒമ്പത് മണിയായി കിടക്കാന്‍ പോകൂ എന്നൊക്കെ യുവ്‌രാജ് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.'-യോഗ്‌രാജ് പറഞ്ഞു. ശുഭ്മാന്‍ ഗില്ലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും യോഗ്‌രാജ് വ്യക്തമാക്കി.
Content Highlights: Yuvraj Singh Locked Abhishek Sharma To Stop Parties Girlfriend says Yograj








English (US) ·