26 May 2025, 01:28 PM IST
സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും എത്തുന്നു.

യഷും രൺബീർ കബീറും | ഫോട്ടോ: AFP
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നമിത് മൽഹോത്ര അണിയിച്ചൊരുക്കുന്ന രാമായണം. ഗംഭീര താരനിര, ലോകോത്തര വിഎഫ്എക്സ് ടീം, അത്യാധുനിക സെറ്റുകൾ തുടങ്ങി വളരെ മികച്ച ക്യാൻവാസിലാണ് രാമായണം ഒരുങ്ങുന്നത്. നിതീഷ് തിവാരിയാണ് സംവിധാനം. രൺബീർ കപൂർ ശ്രീരാമനായും, യഷ് രാവണനായും എത്തുന്ന ഈ സിനിമയിൽ, പക്ഷെ അവർ ഒരുമിച്ച് സ്ക്രീൻ ഷെയർ ചെയ്യുന്ന ഭാഗങ്ങൾ കുറവാണെന്നാണ് പുതിയ റിപ്പോർട്ട്.
വാൽമീകിയുടെ രാമായണത്തോട് പരമാവധി നീതി പുലർത്തിയാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ചിത്രത്തിലുടനീളം വ്യത്യസ്തമായ വഴികളിലായാണ് ഇരുകഥാപാത്രങ്ങളുടേയും കഥാഗതി നീങ്ങുന്നത്. സീതയെ അപഹരിച്ചശേഷം ലങ്കയിലെ യുദ്ധക്കളത്തിൽ വെച്ച് അവർ ഏറ്റുമുട്ടുന്നതുവരെ ഇരുവരും പരസ്പരം കണ്ടുമുട്ടുന്നില്ല. ഇക്കാര്യങ്ങൾ ചിത്രത്തിന്റെ അടുത്ത വൃത്തങ്ങൾ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. സീതയായി സായ് പല്ലവിയും ഹനുമാൻ ആയി സണ്ണി ഡിയോളും എത്തുന്നു.
നിലവിൽ സഞ്ജയ് ലീല ബൻസാലി സംവിധാനംചെയ്യുന്ന 'ലവ് ആൻഡ് വാർ' എന്ന പുതിയ ചിത്രത്തിൽ വിക്കി കൗശൽ, ആലിയ ഭട്ട് എന്നിവർക്കൊപ്പം ചിത്രീകരണത്തിരക്കിലാണ് രൺബീർ. വ്യത്യസ്തമായ ലുക്കിലാണ് രൺബീർ ഈ ചിത്രത്തിലെത്തുന്നത്. രണ്ടുഭാഗങ്ങളായി നിർമ്മിക്കപ്പെടുന്ന ഈ സിനിമയുടെ ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. ഈ ചിത്രത്തിന്റെ ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാമത്തേത് 2027 ദീപാവലിക്കും പ്രദർശനത്തിനെത്തും.
Content Highlights: Ramayana Film: Fewer Scenes Featuring Ranbir Kapoor and Yash – Here's Why
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·