പ്രകാശ് രാജിന്റെ ഈ രാഷ്ട്രീയ ഇടപെടലുകളാൽ പ്രൊഫഷണൽ രംഗത്ത് വലിയ മാറ്റങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വരുന്നുവെന്നാണ് താരത്തിന്റെ ഭാര്യയും കൊറിയോഗ്രാഫറുമായ പോണി വർമ്മ പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയമുഖത്തെ പറ്റി പോണി വർമ്മ സംസാരിച്ചത്.
ഇളയമകളുടെ കല്യാണത്തിന് മൂത്ത മരുമകനെ പൂര്‍ണമായും ഒഴിവാക്കി അര്ജുന്; ഐശ്വര്യയ്ക്കും ഉമാപതിക്കും ഇടയില്‍ എന്താണ് പ്രശ്നം?
ഗവണ്മെന്റിനെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രകാശ് രാജിന്റെ ശക്തമായ നിലപാടുകൾ കാണുമ്പോൾ അദ്ദേഹത്തിന്റെ സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്ക തോന്നിയിട്ടുണ്ടെന്നാണ് പോണി വർമ്മ പറയുന്നത്. അടുത്ത സുഹൃത്തും മാധ്യമ പ്രവർത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണമേല്പിച്ച ആഘാതം പ്രകാശ് രാജിന്റെ കാഴ്ചപ്പാടുകളെ ഒരുപാട് മാറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ആദ്യ കാലങ്ങളിൽ തനിക്ക് പേടി തോന്നിയിരുന്നെന്നും, എന്നാൽ എത്ര കാലം നമ്മൾ ഭയത്തിൽ ജീവിക്കും എന്ന പ്രകാശ് രാജിന്റെ ചോദ്യത്തിൽ ആ പേടി മാറിയെന്നും പോണി പറയുകയുണ്ടായി. ഒരു സ്ത്രീയെന്ന നിലയിൽ നിന്ന് ഗൗരി സംസാരിച്ചു, ഞാനും സംസാരിക്കും എന്നാണത്രെ പ്രകാശ് രാജ് പറഞ്ഞത്.
ശക്തമായ നിലപാടുകൾ എടുത്തതിന്റെ പേരിൽ തെലുങ്ക് സിനിമാ ഇൻഡസ്ട്രയിൽ നിന്ന് പലവട്ടം വിലക്ക് നേരിട്ടയൊരു നടനാണ് പ്രകാശ് രാജ് . അദ്ദേഹം പേടിയില്ല ഒരു മനുഷ്യൻ ആണെന്നും, തന്റെ നിലപടിൽ നൂറു ശതമാനം ഉറച്ചു നിൽക്കുന്ന വ്യക്തിയാണെന്നുമാണ് ഭാര്യ പോണി പറയുന്നത്.
സിനിമയിലെ അഭിനയമികവ് കൊണ്ടും വ്യക്തിജീവിതത്തിലെ പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിലെ പലകോണുകളിൽ നിന്നും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ കിട്ടാറുണ്ട്. എന്നാൽ ആ നിലപാടുകൾ സ്വീകരിക്കുന്നതിലൂടെ പ്രകാശ് രാജിന് സിനമയിൽ നിന്ന് പല വലിയ അവസരങ്ങളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് ഭാര്യ പോണി. അഡ്വാൻസ് വാങ്ങിയ സിനിമകളിൽ നിന്ന് പോലും താരത്തെ ഒഴിവാക്കിയിട്ടുണ്ടത്രേ.
അഭിപ്രായവ്യത്യാസങ്ങൾ സിനിമാമേഖലയിലുള്ള അദ്ദേഹത്തിന്റെ സൗഹൃദങ്ങളെ ബാധിച്ചിട്ടുണ്ടെന്നും പോണി ഓർത്തെടുത്തു. പോണിയുടെ പല അടുത്ത സുഹൃത്തുക്കളും പ്രകാശ്രാജിന്റെ സുഹൃത്തുക്കളല്ലെന്നാണ് പോണി പറയുന്നത്. അതെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ അഭിപ്രായങ്ങൾ ആണെന്ന് പോണി സമ്മതിക്കുന്നു.
രാജ്യത്തെ പൊതുജന പ്രശ്നങ്ങളിൽ ഇടപെടുന്നതും അനീതിക്കെതിരെ നാവുയർത്തുന്നതും സർക്കാരിനെ ചോദ്യം ചെയ്യുന്നതുമെല്ലാം പ്രകാശ് രാജ് എന്ന നടൻ വളരെ ആർജ്ജവത്തോടുകൂടി ചെയ്യാറുണ്ട്. ഇത്തരം പ്രവൃത്തികളിൽ പ്രകാശ് രാജിനെ അംഗീകരിക്കുകയാണ് ഭാര്യ പോണി വർമ്മ.
മുൻപ് ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ പ്രകാശ് രാജ് പറഞ്ഞത് തന്റെ നിലപാടുകളിലൂടെ നഷ്ടപ്പെടാൻ പോകുന്നത് കുറച്ച് സിനിമകളും അതിലൂടെ ലഭിക്കുന്ന പണവുമല്ലേ, അത് തനിക്ക് വേണ്ട എന്നും ആവശ്യത്തിന് പണം താൻ സമ്പാദിച്ചു കഴിഞ്ഞുവെന്നുമായിരുന്നു. ദേശീയ തലത്തിൽ അഞ്ച് തവണ പുരസ്കാരങ്ങൾ നേടിയ ഒരു അതുല്യ കലാകാരൻ രാജ്യത്തിൻറെ പ്രശ്നങ്ങളിൽ ഇടപെടുന്നത് യഥാർത്ഥത്തിൽ അഭിനന്ദനാവഹമായ കാര്യമാണ്.




English (US) ·