രാഹുലിനെ സ്വന്തം വീട്ടിൽ താമസിപ്പിക്കാൻ ധൈര്യമുണ്ടോയെന്ന് ചോദ്യം, മറുപടിയുമായി സീമ ജി. നായർ

4 months ago 5

29 August 2025, 05:19 PM IST

Seema G Nair and Rahul Mamkootathil

സീമ ജി. നായർ, രാഹുൽ മാങ്കൂട്ടത്തിൽ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ, ആർക്കൈവ്സ് | മാതൃഭൂമി

വിവിധ ലൈം​ഗിക ചൂഷണ ആരോപണങ്ങൾ നേരിടുന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടി സീമ ജി. നായർക്കെതിരെ സൈബറിടത്തിൽ രൂക്ഷമായ വിമർശനം. രാഹുലിനെ പിന്തുണച്ച് സീമ പോസ്റ്റ് ചെയ്ത കുറിപ്പിൽ നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ഇതിനിടെ ഇതിൽ വന്ന ഒരു കമന്റും അതിന് സീമ ജി. നായർ നൽകിയ പ്രതികരണവും ശ്രദ്ധനേടുകയാണ്.

സ്വന്തം വീട്ടിൽ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാൻ ധൈര്യമുണ്ടോയെന്നാണ് സീമ ജി. നായർ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിന് വന്ന ഒരു പ്രതികരണം. ഉണ്ട് എന്നാണ് നടി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

'ഉഭയകക്ഷി സമ്മത പ്രകാരം ബന്ധത്തിൽ ഏർപ്പെടുകയും വർഷങ്ങൾക്ക് ശേഷം പുരുഷനെതിരെ പീഡനം ആരോപിക്കുകയും ചെയ്യുന്നത് ശരിയാണോ? കഴിഞ്ഞ മാസം അവസാനത്തിൽ അല്ലേ ഒരു വ്യാജ പോക്സോ കേസിൽ പാവം 75കാരൻ ജയിലിൽ കിടന്നത് 285 ദിവസം എന്ന വാർത്ത നമ്മൾ എല്ലാവരും കേട്ടത്?' എന്നും സീമ ജി. നായർ മറ്റൊരു കമന്റിന് മറുപടി നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ചർച്ചകളും പ്രതിഷേധങ്ങളും കാണുമ്പോൾ തനിക്ക് ഓർമവരുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ തേജോവധമാണെന്നാണ് സീമ ജി. നായർ അഭിപ്രായപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിനെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നടി ചൂണ്ടിക്കാട്ടി. എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നവെങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയുമെന്നും സീമ ജി. നായർ ചോദിച്ചു.

Content Highlights: Seema G Nair draws disapproval for defending MLA Rahul Mankoottathil against intersexual battle allegation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article