രേഖയ്‌ക്കൊപ്പം സെല്‍ഫി, റീല്‍സ്: ഫോളോവേഴ്‌സിനെ കൂട്ടാന്‍ ബിഗ് ബിയെ ഉപദേശിച്ച് ആരാധകര്‍

9 months ago 9

14 April 2025, 12:46 PM IST

amitabh bachchan

അമിതാഭ് ബച്ചൻ | Photo - AFP

അഭിനയത്തിന്റെ കൊടുമുടി കീഴടക്കിയ താരമാണ് അമിതാഭ് ബച്ചന്‍. സിനിമയില്‍ അദ്ദേഹത്തിന് നേടാന്‍ കഴിയാത്തതായി അധികമൊന്നും ഉണ്ടാകാനിടയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഒരു പ്രതിസന്ധി നേരിടുന്നവിവരം തുറന്നുപറഞഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടും കഠിന പരിശ്രമം നടത്തിയിട്ടും X ഫോളോവേഴ്‌സിന്റെ എണ്ണം 50 മില്യണില്‍ എത്തിക്കാന്‍ കഴിയുന്നില്ല എന്നതാണ് ബിഗ് ബി നേരിടുന്ന പ്രതിസന്ധി. ഇതോടെയാണ് എന്താണ് ഒരു പോംവഴിയെന്ന് നിര്‍ദേശിക്കാന്‍ അദ്ദേഹം ആരാധകരോടുതന്നെ ആവശ്യപ്പെട്ടത്.

തൊട്ടുപിന്നാലെ വിചിത്രവും സര്‍ഗാത്മകവും രസകരവുമായ മറുപടികളുമായി ആരാധകര്‍ രംഗത്തെത്തി. ഭാര്യ ജയാ ബച്ചനൊപ്പമുള്ള ചിത്രങ്ങളും റീല്‍സും പോസ്റ്റുചെയ്യണം എന്നതു മുതല്‍ രാജ്യത്തെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം എന്നിവ സംബന്ധിച്ച വിലയിരുത്തലുകളും പ്രതികരണങ്ങളും നടത്തണം എന്ന ആവശ്യംവരെ ഉയര്‍ന്നു. മുന്‍കാല സഹതാരമായിരുന്ന രേഖയ്‌ക്കൊപ്പമുള്ള സെല്‍ഫികള്‍ പോസ്റ്റുചെയ്യണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ടുവെച്ചു. നിര്‍മിതബുദ്ധിയുടെ സഹായംതേടണമെന്ന് ബോളിവുഡ് താരത്തെ ഉപദേശിച്ചവരമുണ്ട്. ഓസ്‌ട്രേലിയയിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ താങ്കളെ ഫോളോ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച താരം അമിതാഭ് ബച്ചനാണെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 82-കാരനായ താരത്തിന്റെ ഇക്കൊല്ലത്തെ വരുമാനം 350 കോടി രൂപയായിരുന്നെന്നും അദ്ദേഹം 120 കോടി രൂപ നികുതിയടച്ചെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമകള്‍, ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകള്‍, ടെലിവിഷന്‍ പരിപാടിയായ കോന്‍ ബനേഗ ക്രോര്‍പതി തുടങ്ങിയവയാണ് ബച്ചന്റെ പ്രധാന വരുമാനമാര്‍ഗങ്ങള്‍.

ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള മറ്റ് മുന്‍നിര താരങ്ങളെ മറികടന്നാണ് വന്‍തുക നികുതി നല്‍കിയ താരമായി ബച്ചന്‍ ഇക്കൊല്ലം മാറിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ച താരം ഷാരൂഖ് ഖാന്‍ ആയിരുന്നു. അന്ന് 92 കോടിരൂപയായിരുന്നു അദ്ദേഹം അടച്ചത്. ബച്ചനാകട്ടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടച്ച നികുതി 71 കോടിരൂപയായിരുന്നു. വിനോദ മേഖലയില്‍ കത്തിനില്‍ക്കുമ്പോഴും X ഫോളോവേഴ്‌സ് 50 മില്യണ്‍ കടക്കാത്തിലാണ് അദ്ദേഹത്തിന്റെ ആശങ്ക.

Content Highlights: amitabh bachchan asks fans however to turn followers connected x

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article