മുംബൈ: ഏകദിന ലോകകപ്പിനും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തായിരുന്ന രേണുക സിങ് ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഷഫാലി വര്‍മയ്ക്ക് സ്ഥാനം നഷ്ടമായി. മാര്‍ച്ചില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായാണ് രേണുക അവസാനമായി കളിച്ചത്. ലോകകപ്പിനുള്ള ടീമിലെ സ്റ്റാന്‍ഡ്‌ബൈ താരമായി മലയാളി താരം മിന്നു മണിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വനിതാ ലോകകപ്പിനുള്ള ടീം:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വിസി), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, അമന്‍ജോത് കൗര്‍, രാധ യാദവ്, ശ്രീ ചരണി, യസ്തിക, ഭാട്ടിയ, സ്‌നേഹ് റാണ.
തേജല്‍ ഹസബ്‌നിസ്, പ്രേമ റാവത്ത്, പ്രിയ മിശ്ര, ഉമാ ചേത്രി, മിന്നു മണി, സയാലി സത്ഘരെ എന്നിവരാണ് ലോകകപ്പ് ടീമിലെ സ്റ്റാന്‍ഡ് ബൈ താരങ്ങള്‍.
സെപ്റ്റംബര്‍ 30-ന് ശ്രീലങ്കയ്‌ക്കെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ അഞ്ചിന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ പാകിസ്താനെ നേരിടും. അതേസമയം ജൂണ്‍ നാലിന് ഐപിഎല്‍ വിജയാഘോഷത്തിനിടെ തിരക്കിലും പെട്ട് 11 പേര്‍ മരിക്കുകയും 50-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് വനിതാ ലോകകപ്പിന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം വേദിയാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ നടക്കുന്ന ടൂര്‍ണമെന്റിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയവും വേദിയാകും.
ലോകകപ്പിന് മുന്നോടിയായി, സെപ്റ്റംബര്‍ 14, 17, 20 തീയതികളില്‍ ഇന്ത്യ, ഓസ്ട്രേലിയക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കളിക്കുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങള്‍ മുള്ളന്‍പുരിലും അവസാന മത്സരം ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലുമാണ് നടക്കുക.
ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ്, രേണുക സിങ് താക്കൂര്‍, അരുന്ധതി റെഡ്ഡി, റിച്ച ഘോഷ്, ക്രാന്തി ഗൗഡ്, സയാലി സത്ഘരെ, രാധാ യാദവ്, ശ്രീ ചരണി, എസ് ചരണി, യസ്തിക ഭാട്ടിയ, സ്‌നേഹ് റാണ എന്നിവരാണ് ഓസീസ് പരമ്പരയ്ക്കുള്ള ടീമിലുള്ളത്.
Content Highlights: Renuka Singh returns arsenic Shafali Verma is dropped from India`s Women`s World Cup squad








English (US) ·