20 July 2025, 08:46 PM IST

ദുൽഖർ സൽമാൻ രേവന്ത് റെഡ്ഡിയെ വസതിയിൽ സന്ദർശിച്ചപ്പോൾ | Photo: X/ Revanth Reddy
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വസതിയിലെത്തി സന്ദര്‍ശിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രങ്ങള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. നിര്‍മാതാവ് സ്വപ്‌ന ദത്തും ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു.
പൂച്ചെണ്ടും നല്‍കിയും നീല നിറത്തിലുള്ള പൊന്നാടയും അണിയിച്ചും രേവന്ത് റെഡ്ഡി ദുല്‍ഖറിനെ സ്വീകരിച്ചു. ദുല്‍ഖറും രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ട് കൈമാറി. ഉപചാരപൂര്‍വ്വമുള്ള കൂടിക്കാഴ്ചയായിരുന്നുവെന്ന് തെലുങ്കില്‍ പങ്കുവെച്ച പോസ്റ്റില്‍ രേവന്ത് റെഡ്ഡി അറിയിച്ചു.
ദുല്‍ഖര്‍ നായകനായ 'സീതാരാമം', 'മഹാനടി' എന്നീ തെലുങ്ക് ചിത്രങ്ങളുടെ നിര്‍മാതാവാണ് സ്വപ്‌ന ദത്ത്. 14 വര്‍ഷങ്ങള്‍ക്കുശേഷം ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം നേടിയിരുന്നു. 'മഹാനടി' 2018-ലെ മികച്ച ചിത്രമായും 'സീതാരാമം' 2022-ലെ മികച്ച ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2024-ലെ മൂന്നാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ലക്കി ഭാസ്‌കറും' നേടി.
അന്തരിച്ച കവി ഗദ്ദറിനോടുള്ള ആദരസൂചകമായി ഗദ്ദര്‍ പുരസ്‌കാരങ്ങള്‍ എന്ന് ചലച്ചിത്ര അവാര്‍ഡുകള്‍ പുനര്‍നാമകരണം ചെയ്തിരുന്നു. അവാര്‍ഡ് നേരിട്ട് ഏറ്റുവാങ്ങാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നില്ല. പിന്നാലെ, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച നീണ്ട കുറിപ്പില്‍ ദുല്‍ഖര്‍ രേവന്ത് റെഡ്ഡിക്ക് നന്ദി അറിയിച്ചിരുന്നു.
Content Highlights: Dulquer Salmaan visited Telangana CM Revanth Reddy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·