
ചിത്രത്തിന്റെ പോസ്റ്റർ | Photo: Instagram
ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് 'രോമാഞ്ചം'. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'രോമാഞ്ച'ത്തിന്റെ ഹിന്ദി പതിപ്പാണ് 'കപ്കപി'. പ്രശസ്ത സംവിധായകന്‍ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയില്‍ സംവിധാനം ചെയ്യുന്നത്.
ചിത്രം മെയ് 23-ന് തീയേറ്റര്‍ റിലീസിനെത്തും. ഹൊറര്‍-കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സീ സ്റ്റുഡിയോസ്, ബ്രാവോ എന്റര്‍ടെയിന്‍മെന്റ് എന്നീ ബാനറുകളില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമാണ്. മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്.
ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി, പിആര്‍ഒ: പി. ശിവപ്രസാദ്.
Content Highlights: Kapkapi bollywood movie teaser
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·