15 May 2025, 04:51 PM IST

ടെയ്‌ലറിൽനിന്ന് | Photo: Screen grab/ Zee Studios
സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനംചെയ്ത മലയാള ചിത്രം 'രോമാഞ്ച'ത്തിന്റെ ഹിന്ദി റീമേക്ക് ട്രെയ്‌ലര്‍ പുറത്തിറങ്ങി. സംഗീത് ശിവന്‍ സംവിധാനംചെയ്യുന്ന ചിത്രം 'കപ്കപി' എന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തുക. ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മേയ് 23-ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
2.33 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയത്. 'രോമാഞ്ച'ത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറാണ്. സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമെത്തും. ഹൊറര്‍- കോമഡി വിഭാഗത്തിലുള്ള ചിത്രം സീ സ്റ്റുഡിയോസിന്റേയും ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറുകളില്‍ ജയേഷ് പട്ടേലാണ് നിര്‍മിക്കുന്നത്.
മെഹക്ക് പട്ടേല്‍ ആണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാര്‍ പ്രിയദര്‍ശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റര്‍: ബണ്ടി നാഗി.
Content Highlights: Kapkapiii: Hindi Remake of Romancham Trailer Out!
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·