‘രോഹിതിനെയും കോലിയെയും നിയന്ത്രിക്കേണ്ടതില്ല, റോൾ അവർക്ക് നന്നായി അറിയാം’; ക്യാപ്റ്റൻ ഗില്ലിന് നിർദേശം

3 months ago 4

മനോരമ ലേഖകൻ

Published: October 14, 2025 03:23 PM IST

1 minute Read

kohli
വിരാട് കോലിയും രോഹിത് ശർമയും. Photo: AFP

മുംബൈ∙ ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയിൽ വീണ്ടും കളിക്കാനൊരുങ്ങുകയാണ് സൂപ്പർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള താരങ്ങൾ ന്യൂഡൽഹിയിലെത്തി ഇന്ത്യൻ ക്യാംപിൽ ചേർന്ന ശേഷം രണ്ടു സംഘങ്ങളായാണു ഓസ്ട്രേലിയയിലേക്കു പോകുക. ശരീര ഭാരം കുറച്ച്, ബ്രോങ്കോ ടെസ്റ്റിൽ തിളങ്ങിയ ശേഷമാണ് രോഹിത് ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നത്. രോഹിത് ശർമയെയും വിരാട് കോലിയെയും യുവതാരമായ ശുഭ്മൻ ഗിൽ നയിക്കുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.

ഏകദിന ടീം പ്രഖ്യാപനത്തിനു തൊട്ടുമുൻപാണ് രോഹിത് ശർമയെ ബിസിസിഐ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും മാറ്റിയത്. എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനെന്ന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് രോഹിതിനെ നീക്കി, ഗില്ലിനെ ക്യാപ്റ്റനാക്കിയത്. എന്നാൽ രോഹിത് ശർമയെയും വിരാട് കോലിയെയും നിയന്ത്രിക്കാൻ ഗിൽ ബുദ്ധിമുട്ടേണ്ടതില്ലെന്നാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേലിന്റെ നിലപാട്. യുവാക്കൾ നിറഞ്ഞ ഒരു ടീമിൽ തങ്ങളുടെ സ്ഥാനം എന്തെന്ന് രോഹിതിനും കോലിക്കും നല്ല ബോധ്യമുണ്ടാകുമെന്നാണ് പാർഥിവ് പട്ടേലിന്റെ നിലപാട്.

‘‘രോഹിത് ശർമയെയും കോലിയെയും നയിക്കുകയെന്നതു ബുദ്ധിമുട്ടുള്ള ഒരു കാര്യമായി തോന്നുന്നില്ല. സീനിയർ താരങ്ങളുടെ രീതികൾ തന്നെയാണ് അതിനു കാരണം. വിരാട് കോലിയെ നോക്കുക. കോലി ക്യാപ്റ്റനായപ്പോൾ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി അദ്ദേഹത്തിനു കീഴിൽ കളിച്ചിട്ടുള്ളതാണ്. പുതിയൊരു ക്യാപ്റ്റൻ വളർന്നു വരുമ്പോൾ സീനിയർ താരങ്ങളുടെ റോൾ എന്താണെന്നും കോലിക്ക് നന്നായി അറിയാം.’’

‘‘രോഹിത് ശർമയുടെ കാര്യത്തിലും അങ്ങനെയാണ്. കോലി സീനിയർ അല്ലെങ്കിലും രോഹിത് നയിക്കുമ്പോൾ മുൻ ക്യാപ്റ്റനായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നല്ലതിനു വേണ്ടിയുള്ളതാണ് ഈ തീരുമാനമെന്ന് അവർക്കു മനസ്സിലാകും. അവരും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയവരാണ്. ഈ സീനിയർ താരങ്ങളെ നിയന്ത്രിക്കാൻ ശുഭ്മന്‍ ഗിൽ അധികം ബുദ്ധിമുട്ടേണ്ടതില്ല.’’– പാർഥിവ് പട്ടേൽ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

English Summary:

Rohit Sharma and Virat Kohli are acceptable to play nether Shubman Gill's captaincy successful the upcoming ODI bid against Australia. According to Parthiv Patel, Gill won't request to power them arsenic they recognize their roles successful the team. Both players volition bring acquisition and enactment to enactment the younger captain.

Read Entire Article