Edited byഅനുഷ ഗംഗാധരൻ | Samayam Malayalam | Updated: 24 Apr 2025, 5:10 pm
തുടർച്ചയായി അർധ സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശർമയ്ക്ക് ഡ്രസിങ് റൂമിൽ വെച്ച് പുരസ്‌കാരം നൽകി മുംബൈ ഇന്ത്യൻസ്. സൂര്യകുമാർ യാദവാണ് ബാറ്റിങ് അവാർഡ് നൽകിയത്. ശേഷം രോഹിത് ശർമ സഹതാരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മുംബൈ ഇന്ത്യൻസ് ഈ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. വീഡിയോ ഇപ്പോൾ വൈറലാണ്.
ഹൈലൈറ്റ്:
- ബാറ്റിങ് അവാർഡ് നേടി രോഹിത് ശർമ
- രോഹിതിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന ഹർദിക്കിനെ വീഡിയോ വൈറൽ
- തുടർച്ചയായി അർധ സെഞ്ചുറി സ്വന്തമാക്കി രോഹിത്
രോഹിത് ശർമ, ഹർദിക് പാണ്ഡ്യ (ഫോട്ടോസ്- Samayam Malayalam) രോഹിതിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന ഹർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസ് പങ്കുവെച്ച വീഡിയോ വൈറൽ
നമ്മൾ സ്ഥിരമായി ചെയ്തുകൊണ്ടിരുന്നത് തന്നെ തുടർന്നും ചെയ്യാം. നമ്മൾ കാര്യങ്ങൾ സ്ഥിരതയോടെ മുന്നോട്ടുകൊണ്ടുപോകണം, ഇന്നത്തെ ദിവസം അതിന്റെ മറ്റൊരു നല്ല ഉദാഹരണമായിരുന്നു. അത് തന്നെ മുറുകെ പിടിച്ച് നമുക്ക് മുന്നോട്ടുപോകാം," എന്ന് ഡ്രസിങ് റൂമിൽ സഹതാരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രോഹിത് പറഞ്ഞു. രോഹിതിന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുന്ന ഹർദിക് പാണ്ഡ്യയെയും ഈ വിഡിയോയിൽ കാണാം.
ആദ്യ ആറ് മത്സരങ്ങളിൽ നിന്ന് 13.7 എന്ന ശരാശരിയിൽ 82 റൺസ് മാത്രം നേടിയ രോഹിത്, നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ അവസാന രണ്ട് മത്സരങ്ങളിൽ ചെന്നൈയ്‌ക്കെതിരെ 76 റൺസും ഹൈദരാബാദിനെതിരെ 70 റൺസും നേടിയ രോഹിത് വിമർശകരെ നിശബ്ദരാക്കി. രണ്ടും 50 പന്തിൽ താഴെ മാത്രം എടുത്ത മികച്ച പ്രകടനമാണ്.
അതേസമയം കഴിഞ്ഞ മത്സരത്തോടെ ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ബാറ്റ്സ്മാൻ എന്ന നിലയിൽ കീറോൺ പൊള്ളാർഡിനെ മറികടന്ന് രോഹിത് മുംബൈയുടെ റെക്കോർഡ് ബുക്കിൽ തന്റെ പേര് എഴുതി ചേർത്തു. നിലവിലെ സീസണിൽ എട്ട് മത്സരങ്ങളിൽ നിന്ന് 228 റൺസാണ് അദ്ദേഹത്തിന്റെ സമ്പാദ്യം, ശരാശരി 32.57 ഉം സ്ട്രൈക്ക് റേറ്റ് 154.05 ഉം ആണ്.
ഹൈദരാബാദിനെതിരായ വിജയത്തോടെ, ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. മുംബൈ, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ നാല് ടീമുകൾക്കും ഒരേ പോയിന്റുകളാണുള്ളത്, എന്നാൽ ഹാർദിക് പാണ്ഡ്യയുടെ ടീം ഉയർന്ന നെറ്റ് റൺ റേറ്റിൽ മുന്നിലാണ്.
രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക








English (US) ·