രോഹിത് ഗംഭീറിനോട് ആവശ്യപ്പെട്ടു, ടി. ദിലീപ് ഫീല്‍ഡിങ് കോച്ചായി തിരിച്ചെത്തുന്നു, റിപ്പോര്‍ട്ട്

7 months ago 8

28 May 2025, 01:17 PM IST

t dilip

ടി. ദിലീപ് | ANI

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ് കോച്ചായിരുന്നു ടി. ദിലീപ് ടീമിലേക്ക് തിരിച്ചെത്തുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ദിലീപ് ടീമിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെയാണ് ദിലീപ് ടീമില്‍ നിന്ന് പുറത്തായത്.

ടി. ദിലീപിനെ വീണ്ടും ഫീല്‍ഡിങ് കോച്ചായി നിയമിക്കുന്നത് ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചെടുത്ത തീരുമാനമല്ലെന്നാണ് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മറിച്ച് മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകനായിരുന്ന രോഹിത് ശര്‍മയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. രോഹിത് ശര്‍മ പരിശീലകന്‍ ഗൗതം ഗംഭീറിനോട് വ്യക്തിപരമായി ഇക്കാര്യം ഉന്നയിച്ചതായാണ് പുറത്തുവരുന്ന വിവരം. പിന്നാലെ ബിസിസിഐ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ദിലീപിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തുനിന്ന് അഭിഷേക് നായരെയും ബിസിസിഐ പുറത്താക്കിയിരുന്നു. എന്നാൽ അഭിഷേക് നായർ പിന്നീട് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ചേര്‍ന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ടീമിനെ അടുത്തിടെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗിൽ ടീമിനെ നയിക്കുമ്പോൾ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള സായ് സുദര്‍ശനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനം രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ്.

Content Highlights: t dilip acceptable to instrumentality amerind squad rohit sharma petition gambhir

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article