Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 23 Mar 2025, 9:25 pm
IPl 2025 CSK vs MI: പ്രമുഖ താരങ്ങളുമായെത്തിയ മുംബൈ ഇന്ത്യന്‍സിനെ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155 റണ്‍സിന് ഒതുക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹ്‌മദും നാല് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹ്‌മദും ആണ് സിഎസ്‌കെ ബൗളിങ് നിരയില്‍ തിളങ്ങിയത്.
ഹൈലൈറ്റ്:
- മുംബൈ 20 ഓവറില്‍ ഒമ്പതിന് 155
- തിലക് വര്‍മ (31) ടോപ് സ്‌കോറര്‍
- നൂര്‍ അഹ്‌മദിന് നാല് വിക്കറ്റ്
സൂര്യകുമാര്‍ യാദവിനെ നൂര്‍ അഹ്‌മദിന്റെ പന്തില്‍ എംഎസ് ധോണി സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്നുരോഹിത് ശര്‍മ ഡക്ക്..! ഹാര്‍ദികും ബുംറയും കളത്തിന് പുറത്ത്; മുംബൈ ഇന്ത്യന്‍സിന് ചെന്നൈയില്‍ വാരിക്കുഴി ഒരുക്കി സിഎസ്‌കെ
മൂന്നാമനായെത്തിയ വില്‍ ജാക്‌സിനെ അശ്വിന്‍ 7 പന്തില്‍ 11 റണ്‍സുമായി മടക്കിയതോടെ 4.4 ഓവറില്‍ മൂന്നിന് 36 എന്ന നിലയിലായി.
എഐയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 26 പന്തില്‍ 29 റണ്‍സെടുത്ത് നില്‍ക്കവെ സൂര്യയെ നൂര്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എംഎസ് ധോണി സ്റ്റമ്പ് ചെയ്തു.
എംഐയുടെ ഹാര്‍ദിക് പാണ്ഡ്യ സസ്‌പെന്‍ഷന്‍ കാരണം ഇന്നത്തെ മല്‍സരത്തില്‍ ഖളിക്കുന്നില്ല. കഴിഞ്ഞ സീസണിലെ അവസാന മാച്ചിലെ ടീമിന്റെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരിലാണ് നടപടി. ഇതോടെയാണ് ടീമിന്റെ മുന്‍ നായകന്‍ രോഹിത് ശര്‍മ നിലനില്‍ക്കെ അദ്ദേഹത്തെ മറികടന്ന് സൂര്യയെ ക്യാപ്റ്റനാക്കിയത്.
ടീം ഇന്ത്യയുടെ സ്റ്റാര്‍ പേസറും എംഐയുടെ പ്രധാന താരവുമായ ജസ്പ്രീത് ബുംറയും പരിക്ക് കാരണം ഇന്നത്തെ മല്‍സരത്തില്‍ നിന്ന് പുറത്താണ്.
സൂര്യകുമാറിന് പിന്നാലെ റോബിന്‍ മിന്‍സ് (3) വേഗം പുറത്തായെങ്കിലും തിലക് വര്‍മ 25 പന്തില്‍ 31 റണ്‍സ് സംഭാവന നല്‍കി. നൂര്‍ അഹ്‌മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരങ്ങുകയായിരുന്നു. നമന്‍ ധിറിനെ 12 പന്തില്‍ 17 റണ്‍സെടുത്ത് നില്‍ക്കെ നൂര്‍ അഹ്‌മദ് ക്ലീന്‍ ബൗള്‍ഡാക്കി.
പുറത്താവാതെ 15 പന്തില്‍ 28 റണ്‍സുമായി ദീപക് ചാഹര്‍ അവസാന ഓവറുകളില്‍ തിളങ്ങിയില്ലായിരുന്നുവെങ്കില്‍ മുംബൈയുടെ സ്ഥിതി കൂടുതല്‍ ദയനായമാവുമായിരുന്നു.
മികച്ച ബൗളിങിലൂടെയാണ് സിഎസ്‌കെ മുംബൈയെ ചുരുങ്ങിയ സ്‌കോറില്‍ ഒതുക്കിയത്. നൂര്‍ അഹ്‌മദ് നാല് ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തു. ഖലീല്‍ അഹ്‌മദ് നാല് ഓവറില്‍ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് പുറത്താക്കിയത്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·