Curated byഗോകുൽ എസ് | Samayam Malayalam | Updated: 6 May 2025, 5:30 am
IPL 2025: രോഹിത് ശർമയെ ഇമ്പാക്ട് പ്ലേയറായി മുംബൈ ഇന്ത്യൻസ് കളിപ്പിക്കുന്നതിന് ഒരു കാരണമുണ്ട്. അവസാനം വെളിപ്പെടുത്തി ടീം പരിശീലകൻ മഹേല ജയവർധനെ രംഗത്ത്.
ഹൈലൈറ്റ്:
- രോഹിത് ശർമ കളിക്കുന്നത് ഇമ്പാക്ട് പ്ലേയറായി
- ഇതിന് കാരണം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് കോച്ച്
- രോഹിത് ഇത്തവണ മികച്ച ഫോമിൽ
രോഹിത് ശർമ (ഫോട്ടോസ്- Samayam Malayalam) രോഹിത് ശർമ ഇമ്പാക്ട് പ്ലേയറായി കളിക്കുന്നതിന് കാരണം ഇതാണ്; അവസാനം വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ
പരിക്കിന്റെ ചെറിയ അസ്വസ്ഥതകൾ ഉള്ളതിനാലാണ് രോഹിത് ശർമയെ ഇമ്പാക്ട് പ്ലേയറായി മുംബൈ ഇന്ത്യൻസ് കളിപ്പിക്കുന്നതെന്നാണ് മഹേല ജയവർധനെ പറയുന്നത്. ചാമ്പ്യൻസ് ട്രോഫി മുതൽ രോഹിതിന് അസ്വസ്ഥത ഉണ്ടെന്നും അതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും മുംബൈ ഇന്ത്യൻസ് പരിശീലകൻ വ്യക്തമാക്കി.
അതേ സമയം രോഹിതിന്റെ പരിക്കിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ നിലവിൽ ലഭിക്കുന്ന സൂചനകൾ അനുസരിച്ച്, ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും രോഹിത് ഇമ്പാക്ട് പ്ലേയറായാകും മുംബൈ ഇന്ത്യൻസിന് വേണ്ടി ഇറങ്ങുക.
അതേ സമയം ഐപിഎൽ 2025 സീസണിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. 11 കളികളിൽ നിന്ന് 14 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ഏഴ് കളികളിൽ വിജയിച്ച മുംബൈ ഇന്ത്യൻസ്, നാല് മത്സരങ്ങളിൽ തോറ്റു. പോയിന്റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാരാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുക. ശേഷിക്കുന്ന മൂന്ന് കളികളിൽ രണ്ടെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്ലേ ഓഫ് കാണാൻ അവർക്കാകും. നിലവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമത്. 16 പോയിന്റാണ് അവർക്കുള്ളത്. 11 കളികളിൽ 15 പോയിന്റുമായി പഞ്ചാബ് കിങ്സാണ് രണ്ടാമത്.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·