Published: April 18 , 2025 01:11 PM IST
1 minute Read
മുംബൈ ∙ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സംഘടിപ്പിക്കുന്ന ടി20 മുംബൈ ലീഗിന്റെ അംബാസഡറായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ പ്രഖ്യാപിച്ചു. 2018ൽ ആരംഭിച്ച ലീഗ്, 2019ൽ കോവിഡിനു പിന്നാലെ നിർത്തലാക്കിയിരുന്നു. ലീഗിന്റെ മൂന്നാം സീസൺ ഇത്തവണ പുനരാരംഭിക്കാനിരിക്കെയാണ് രോഹിത്തിനെ അംബാസഡറായി പ്രഖ്യാപിച്ചത്.
സീനിയർ താരങ്ങളായ സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ തുടങ്ങിയവർ ഇത്തവണ ലീഗിന്റെ ഭാഗമാകുമെന്ന് എംസിഎ അധികൃതർ അറിയിച്ചു. 8 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് ഐപിഎലിനു പിന്നാലെ ആരംഭിക്കും.
English Summary:








English (US) ·