രോഹിത് ശർമയെ ‘ഫിറ്റാക്കി’, ഗൗതം ഗംഭീറുമായി അടുത്ത ബന്ധം; കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഹെഡ്കോച്ചാകാൻ മലയാളി

2 months ago 3

മനോരമ ലേഖകൻ

Published: October 26, 2025 09:51 PM IST

1 minute Read

 INDRANIL MUKHERJEE / AFP
അഭിഷേക് നായർ‍ ഇന്ത്യൻ താരങ്ങളോടൊപ്പം. Photo: INDRANIL MUKHERJEE / AFP

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായര്‍ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ഹെഡ് കോച്ചാകും. സൂപ്പർ താരം രോഹിത് ശർമയുടെ ശരീര ഭാരം 11 കിലോയോളം കുറയ്ക്കാനും, ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ ഗംഭീര തിരിച്ചുവരവിനും വഴിയൊരുക്കിയ ശേഷമാണ് അഭിഷേക് നായർ പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. കരാർ സംബന്ധിച്ച് അഭിഷേക് നായരും ഫ്രാഞ്ചൈസിയും ധാരണയിലെത്തിയെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പരിശീലക സ്ഥാനം നഷ്ടമായതിനു പിന്നാലെ അഭിഷേകിനെ കൊൽക്കത്ത സപ്പോർട്ട് സ്റ്റാഫ് ആയി നിയമിച്ചിരുന്നു.

നിലവിലെ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റ് ടീം വിടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭിഷേകിനെ പുതിയ ചുമതല ഏൽപിക്കുന്നത്. 2025 ഐപിഎലിൽ പ്ലേ ഓഫിലെത്താൻ കൊൽക്കത്തയ്ക്കു സാധിച്ചിരുന്നില്ല. അഭിഷേകിന്റെ നേതൃത്വത്തിൽ ടീം ഉടച്ചുവാർക്കാനാണ് കൊൽക്കത്ത ഒരുങ്ങുന്നത്. കൊൽക്കത്തയുമായി വർഷങ്ങൾ നീണ്ട ബന്ധമാണ് അഭിഷേക് നായർക്കുള്ളത്. ഇന്ത്യൻ ടീമിലെ ചുമതല ലഭിക്കുന്നതിനു മുൻപ്, കൊൽക്കത്തയിലെ യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള ദൗത്യവും അഭിഷേകിനുണ്ടായിരുന്നു.

കൊൽക്കത്ത നൈറ്റ് റൈ‍ഡേഴ്സ് മെന്ററായിരുന്ന ഗൗതം ഗംഭീറുമായും അഭിഷേക് നായർക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഈ ബന്ധം തന്നെയാണ് അഭിഷേകിന് ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ചാകാനുള്ള വഴി തുറന്നതും. ഗംഭീർ ഇടപെട്ടാണ് അഭിഷേകിനെ തന്റെ സംഘത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ ടീമിന്റെ പ്രകടനം മോശമായതോടെ അഭിഷേകുൾപ്പടെയുള്ള പരിശീലകരുമായുള്ള കരാർ ബിസിസിഐ അവസാനിപ്പിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയുടെ താരമായിരുന്ന അഭിഷേക്, ഇന്ത്യൻ ടീമിൽ മൂന്നു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

English Summary:

KKR Gets New Head Coach: Abhishek Nayar is acceptable to go the caput manager of the Kolkata Knight Riders (KKR) successful the IPL. His erstwhile relation progressive improving Rohit Sharma's fitness, and helium has adjacent ties with Gautam Gambhir, aiming to revitalize the squad for IPL 2025.

Read Entire Article