രോഹിത് ശർമയ്ക്ക് അഭിനന്ദനവുമായി ഷമ മുഹമ്മദ്; ട്രോൾ പൂരവുമായി സോഷ്യൽ മീഡിയ

10 months ago 8

10 March 2025, 11:28 AM IST

shama mohamed

ഷമ മുഹമ്മദ് | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് ഡോ.ഷമ മുഹമ്മദ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയേക്കുറിച്ച് നടത്തിയ വിവാദ പരാമർശം വലിയ ചർച്ചയായിരുന്നു. കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതിനു പിന്നാലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് അഭിനന്ദനവുമായി രംഗത്തെത്തിയ ഷമയ്ക്ക് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ കനത്ത ട്രോളുകളാണ് ലഭിക്കുന്നത്.

ഇന്ത്യയുടെ കിരീടനേട്ടത്തിനു തൊട്ടുപിന്നാലെയായിരുന്നു ടീമിനെയും ക്യാപ്റ്റനെയും അഭിനന്ദിച്ചുകൊണ്ട് ഷമ എക്സിൽ കുറിപ്പ് പങ്കുവെച്ചത്. "ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുംവിജയത്തില്‍ ടീം ഇന്ത്യയ്ക്ക് അഭിനന്ദനം. 76 റണ്‍സുമായി ടീമിനെ നയിച്ച രോഹിത് ശര്‍മ്മയ്ക്കും അഭിനന്ദനങ്ങള്‍. ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവരുടെ പങ്കാളിത്തവും വിജയത്തില്‍ നിര്‍ണായകമായി. എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരു ഐതിഹാസിക വിജയം", സാമൂഹികമാധ്യമം ആയ എക്‌സില്‍ ഷമ കുറിച്ചു.

ഇതിനു പിന്നാലെയാണ് ഷമയെ പരിഹസിച്ചുകൊണ്ട് ട്രോളുകളുടെ പ്രവാഹമുണ്ടായത്. രോഹിത് ശർമയുടെ ശരീരം ഫിറ്റ് അല്ലെന്ന തരത്തിൽ നടത്തിയ വിമർശനത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ ടീമിനെ കിരീട നേട്ടത്തിൽ എത്തിച്ചത് ചൂണ്ടിക്കാട്ടിയാണ് ഷമയ്ക്കെതിരേ പരിഹാസം. ഷമയ്ക്കു കിട്ടിയ വലിയ തിരിച്ചടിയാണ് കരീടനേട്ടമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രോളുകൾ.

ചാമ്പ്യന്‍സ് ട്രോഫിക്കിടെ രോഹിത് ശര്‍മ്മയുടെ വണ്ണത്തെ പറ്റി പരാമര്‍ശിച്ചായിരുന്നു ഷമ മുഹമ്മദിന്‍റെ വിവാദ പരാമർശം. രോഹിതിനെ അമിത വണ്ണമുള്ളയാളെന്ന വിശേഷിപ്പിച്ച ഷമ, അദ്ദേഹം മികച്ച ക്യാപ്റ്റനല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു രോഹിത്തിന് എതിരായ ഷമയുടെ വിവാദ പരാമര്‍ശം.ഇതിന് എതിരേ രാഷ്ട്രീയ കായിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Content Highlights: legislature person shama mohamed congratulate rohit sharma led amerind team

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article