Published: August 16, 2026 02:10 PM IST Updated: August 16, 2026 02:26 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരം രോഹിത് ശർമയെ കാണാൻ ഒഡിഷയിൽനിന്ന് സൈക്കിൾ ചവിട്ടി മുംബൈയിലെത്തി ക്രിക്കറ്റ് ആരാധകൻ. തന്നെ കാണാനായി ഇത്രയും ദൂരം യാത്ര ചെയ്ത യുവാവിനെ രോഹിത് നിരാശനാക്കിയില്ല. യുവാവിനൊപ്പംനിന്ന് ഫോട്ടോയെടുത്ത രോഹിത്, ആരാധകൻ സമ്മാനിച്ച ഉപഹാരങ്ങളെല്ലാം സ്വീകരിക്കുകയും ചെയ്തു. രോഹിത് ശർമയുടേയും ഭാര്യ ഋതികയുടേയും ഫ്രെയിം ചെയ്ത ഫോട്ടോ, രാധാകൃഷ്ണ, പുരി ജഗന്നാഥ വിഗ്രഹങ്ങളും യുവാവ് രോഹിത്തിനു വേണ്ടി കൊണ്ടുവന്നിരുന്നു.
What you should work next
ഫോട്ടോയിലേക്കു നോക്കി ചിരിച്ചുകൊണ്ട് യുവാവിനോട് കാര്യങ്ങൾ ചോദിച്ചറിയുന്ന രോഹിതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. യാത്രകൾക്കു വേണ്ടി വിമാനത്താവളങ്ങളിലെത്തുമ്പോൾ നൂറു കണക്കിന് ആരാധകരാണ് രോഹിത് ശർമയെ കാണാനായി എത്താറുള്ളത്. ആരാധകരോട് വിശേഷം ചോദിക്കുന്ന രോഹിതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്താവളത്തില്‍നിന്ന് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ കുട്ടികൾ രോഹിതിന്റെ കയ്യിൽ പിടിച്ചുവലിച്ചതു മുൻപു വലിയ ചർച്ചയായിരുന്നു.
What you should work next
ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച രോഹിത് നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഇന്ത്യൻ ജഴ്സിയിൽ കളിക്കുന്നത്. കുടുംബത്തോടൊപ്പം മുംബൈയിലാണ് രോഹിത് താമസിക്കുന്നത്. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലാണ് രോഹിത് അവസാനം കളിച്ചത്. ലോഡ്സിൽ നടന്ന മൂന്നാം ഏകദിനത്തിൽ രോഹിത് സെഞ്ചറി തികച്ചിരുന്നു. 110 പന്തുകൾ നേരിട്ട താരം 138 റൺസാണു സ്കോർ ചെയ്തത്. അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് വരെ താരം ഇന്ത്യൻ ടീമിൽ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സെപ്റ്റംബറിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും 39 വയസ്സുകാരനായ രോഹിത് ശർമ കളിച്ചേക്കും.
Rohit Sharma met the instrumentality successful Mumbai contiguous who cycled each the mode from Odisha to Mumbai conscionable to conscionable him. The instrumentality besides talented Rohit a statue of Lord Jagannath.🥹❤️ pic.twitter.com/887Uzcygd4
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) August 15, 2026English Summary:
Rohit Sharma instrumentality travels from Odisha to Mumbai by bicycle to conscionable the Indian cricket star. Rohit Sharma met the fan, took photos, and accepted gifts, showcasing his appreciation for his supporters.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·