രോഹിത്തും കോലിയും അശ്വിനും വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നു: ഉത്തരവാദിത്തപ്പെട്ടവർക്കു വീഴ്ച പറ്റിയെന്ന് തുറന്നടിച്ച് കുംബ്ലെ

8 months ago 9

മനോരമ ലേഖകൻ

Published: May 14 , 2025 08:10 AM IST

1 minute Read

anil-kumble-rohit-sharma-virat-kohli
അനിൽ കുംബ്ലെ, രോഹിത് ശർമയും വിരാട് കോലിയും (ഫയൽ ചിത്രങ്ങൾ)

ന്യൂഡൽഹി ∙ രോഹിത് ശർമയും വിരാട് കോലിയും വിടവാങ്ങൽ മത്സരം അർഹിച്ചിരുന്നെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെ. സമൂഹമാധ്യമങ്ങളുടെ ഈ യുഗത്തിൽ വിരമിക്കൽ പ്രഖ്യാപനം എളുപ്പമാണെങ്കിലും, ആരാധകർക്കു മുന്നിൽ വിടചൊല്ലുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണെന്ന് കുംബ്ലെ ചൂണ്ടിക്കാട്ടി.

‘‘ആദ്യം രോഹിത് ശർമ, പിന്നാലെ വിരാട് കോലി.. രണ്ടു മികച്ച ക്രിക്കറ്റർമാരാണ് ദിവസങ്ങൾക്കുള്ളിൽ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. ആരാധകർക്കു മുന്നിൽ മൈതാനത്ത് ഒരു വിടവാങ്ങൽ തീർച്ചയായും ഇവർ അർഹിച്ചിരുന്നു. അശ്വിൻ വിരമിച്ചപ്പോഴും നമ്മൾ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ഇതെന്ന് എനിക്കു തോന്നുന്നു.’’– കുംബ്ലെ പറ‍ഞ്ഞു.

‘‘സമൂഹമാധ്യമങ്ങളുടെ യുഗത്തിൽ വിരമിക്കൽ പ്രഖ്യാപനം എളുപ്പമായിരിക്കാം. പക്ഷേ ആരാധകർക്കു മുന്നിൽ വിടചൊല്ലുക എന്നത് ഏതൊരു കായികതാരത്തിന്റെയും സ്വപ്നമാണ്.’’– കുംബ്ലെ പറഞ്ഞു.

‘‘ഇവരുടെ വിരമിക്കൽ പ്രഖ്യാപനം എനിക്കു വളരെ അതിശയകരമായി തോന്നി. രണ്ടു പ്രധാന താരങ്ങളാണ് ദിവസങ്ങളുടെ ഇടവേളയിൽ ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്ര പെട്ടെന്നൊരു വിരമിക്കൽ പ്രഖ്യാപനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത് എന്നെ ഞെട്ടിച്ചുവെന്നു തന്നെ പറയാം. കോലി ഇനിയും ഏതാനും വർഷങ്ങൾ കൂടി ടെസ്റ്റിൽ തുടരുമെന്നാണ് ഞാൻ കരുതിയിരുന്നത്’ – കുംബ്ലെ പറഞ്ഞു.

English Summary:

Rohit and Kohli deserved a farewell match: Kumble

Read Entire Article