രൺവീർ സിം​ഗിന്റെ 'ധുരന്ധർ' സെറ്റിൽ ഭക്ഷ്യവിഷബാധ, 100ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

5 months ago 6

19 August 2025, 12:56 PM IST

Ranveer Singh

ധുരന്ധർ എന്ന ചിത്രത്തിൽ രൺവീർ സിം​ഗ് | സ്ക്രീൻ​ഗ്രാബ്

ൺവീർ സിം​ഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രത്തിന്റെ സെറ്റിൽ ഭക്ഷ്യവിഷബാധ. ലേയിലാണ് സംഭവം. 100 ലേറെ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റത് സെറ്റിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കടുത്ത വയറുവേദന, ഛർദ്ദി, തലവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി പ്രവർത്തകരെ അടിയന്തരമായി സജൽ നർബു മെമ്മോറിയൽ (എസ്എൻഎം) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

കുട്ടികളുൾപ്പെടെയുള്ളവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ആരുടേയും നില ​ഗുരുതരമല്ല. ഭൂരിഭാഗം പേരെയും തിങ്കളാഴ്ചയോടെ ഡിസ്ചാർജ് ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഥിതിഗതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്തുവെന്ന് ആശുപത്രിയിലെ ഒരു മുതിർന്ന ഡോക്ടർ വാർത്താ ഏജൻസിയായ IANS-നോട് പറഞ്ഞു.

വിഷബാധയുടെ കാരണം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിൽ ഏകദേശം 600 പേരാണ് പങ്കെടുക്കുന്നത്. ഒരു വിഭാഗം പ്രവർത്തകർ മാത്രമാണ് ഈ ഭക്ഷണം കഴിച്ചതെന്നും, അവർക്കാണ് അസുഖം ബാധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. സംവിധായകൻ ആദിത്യ ധർ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ചുവരികയാണ്. സിനിമാ പ്രവർത്തകർക്ക് സാധ്യമായ ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നതായി അടുത്ത വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സാറാ അർജുൻ നായികയായെത്തുന്ന ചിത്രംകൂടിയാണ് ധുരന്ധർ. സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആക്ഷൻ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ ടീസർ ഈയിടെ പുറത്തിറങ്ങിയിരുന്നു.

Content Highlights: Over 100 unit members of Aditya Dhar`s `Dhurandhar` film, including children, were hospitalized

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article