Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 3 May 2025, 1:08 am
IPL 2025 SRH vs GT: മികച്ച ഫോമിലായിരുന്ന ശുഭ്മാന്‍ ഗില്‍ (Shubman Gill) 38 പന്തില്‍ 76 റണ്‍സെടുത്ത് നില്‍ക്കെയാണ് റണ്‍ ഔട്ടായത്. വീഡിയോ ഏറെ നേരം പരിശോധിച്ച് തേഡ് അമ്പയര്‍ ഔട്ട് വിധിച്ചപ്പോള്‍ ഗില്‍ തൃപ്തനായിരുന്നില്ല. ഫോര്‍ത്ത് അമ്പയറുടെ അടുത്തെത്തി ഗില്‍ കയര്‍ത്ത് സംസാരിക്കുകയും ചെയ്തു.
ഹൈലൈറ്റ്:
- ഗുജറാത്ത് ടൈറ്റന്‍സിന് 38 റണ്‍സ് ജയം
- പ്രസിദ്ധ് കൃഷ്ണ പ്ലെയര്‍ ഓഫ് ദി മാച്ച്
- സണ്‍റൈസേഴ്‌സിന് ഏഴാം തോല്‍വി
അമ്പയര്‍മാരോട് സംസാരിക്കുന്ന ശുഭ്മാന്‍ ഗില്‍ (ഫോട്ടോസ്- Samayam Malayalam) റണ്‍ ഔട്ടില്‍ അരിശം, ഫോര്‍ത്ത് അമ്പയറോട് കയര്‍ത്ത് ഗില്‍; മല്‍സരം തോറ്റ എസ്ആര്‍എച്ചിന് പ്ലേ ഓഫ് യോഗ്യത ലഭിക്കുമോ?
മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ ഇതിനകം 14 പോയിന്റ് നേടിക്കഴിഞ്ഞു. ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയിച്ചാല്‍ എസ്ആര്‍എച്ചിന് 14 പോയിന്റാവും. എന്നാല്‍ മറ്റു ടീമുകളേക്കാള്‍ നെറ്റ് റണ്‍ റേറ്റ് നേടുകയും കൂടി ചെയ്താല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.
ശുഭ്മാന്‍ ഗില്‍ 76 (38), ജോസ് ബട്‌ലര്‍ 64 (37), സായ് സുദര്‍ശന്‍ എന്നീ ആദ്യ മൂന്ന് ബാറ്റര്‍മാരും തിളങ്ങിയതോടെയാണ് ജിടി കൂറ്റന്‍ സ്‌കോര്‍ നേടിയത്. ബട്‌ലറുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്‍ ഔട്ടായതോടെ അഞ്ചാം ഐപിഎല്‍ സെഞ്ചുറിക്കുള്ള അവസരം വീണ്ടും ഗില്ലിന് നഷ്ടമായി. മൂന്നാം അമ്പയര്‍ മൈക്കല്‍ ഗ്ലോ ദീര്‍ഘനേരത്തെ പരിശോധനയ്ക്ക് ശേഷമാണ് ഔട്ട് വിധിച്ചത്. പക്ഷേ തീരുമാനത്തില്‍ ഗില്‍ തൃപ്തനായിരുന്നില്ല.
ഗ്രൗണ്ടിന് പുറത്തെത്തിയ ഗില്‍ നാലാം അമ്പയറോട് ആക്രോശിച്ച് സംസാരിച്ചത് വൈറലായി. ജിടി കോച്ചിങ് സ്റ്റാഫ് ഗില്ലിനെ ഇവിടെ നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എസ്ആര്‍എച്ച് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ പന്ത് തട്ടുന്നതിനുപകരം തന്റെ ഗ്ലൗസുകള്‍ ഉപയോഗിച്ച് സ്റ്റമ്പുകള്‍ തട്ടിയതായി കണ്ടതോടെ ആരാധകരും തീരുമാനത്തിനെതിരെ രംഗത്തെത്തി.
മറുപടി ബാറ്റിങില്‍ എസ്ആര്‍എച്ചിനായി അഭിഷേക് ശര്‍മ 41 പന്തില്‍ 74 റണ്‍സെടുത്തെങ്കിലും വിജയിക്കാന്‍ ഒറ്റയാന്‍ പ്രകടനം മതിയായിരുന്നില്ല. ക്ലാസെന്‍ 23 (18), നിതീഷ് റെഡ്ഡി 21* (10), പാറ്റ് കമ്മിന്‍സ് 19 (10), ട്രാവിസ് ഹെഡ് 20 (16) എന്നിവരും പൊരുതിനോക്കി. ജിടിക്ക് വേണ്ടി നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·