22 June 2025, 11:54 AM IST

താരങ്ങൾ കൂട്ടിയിടിക്കുന്നു | Instagram.com/mplt20tournament
മുംബൈ: മഹാരാഷ്ട്ര പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആറുവിക്കറ്റിനാണ് റെയ്ഗഡ് റോയല്‍സ് കോല്‍ഹാപുര്‍ ടസ്‌ക്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. കോല്‍ഹാപുര്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം രണ്ടുപന്ത് ശേഷിക്കേ റെയ്ഗഡ് മറികടന്നു. എന്നാല്‍ ത്രില്ലര്‍ പോരാട്ടത്തിനിടയിലെ ഒരു സംഭവവമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. റണ്ണിനായി ഓടുന്നതിനിടെ താരങ്ങള്‍ കൂട്ടിയിടിച്ചുവീണു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
റെയ്ഗാഡ് റോയല്‍സിന്റെ ചേസിനിടെയാണ് സംഭവം. ബാറ്ററുടെ ഷോട്ട് ഫീല്‍ഡര്‍ക്ക് പിടിക്കാന്‍ സാധിക്കാതെ വന്നതോടെ താരങ്ങള്‍ റണ്ണിനായി ഓടി. ഒരു റണ്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഡബിളിനായും ഓടി. പന്ത് നോക്കുന്നതിനിടെയില്‍ താരങ്ങള്‍ പരസ്പരം ശ്രദ്ധിച്ചില്ല. അതോടെ ഓട്ടത്തിനടയില്‍ കൂട്ടിയിടിച്ചു വീഴുകയായിരുന്നു.
പക്ഷേ ഇവരെ ഓട്ടൗക്കാനുള്ള ശ്രമത്തിലായിരുന്നു കോല്‍ഹാപുര്‍ ടീം. ആദ്യം നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് പന്തെറിഞ്ഞെങ്കിലും ഒരാള്‍ ഓടിയെത്തിയതോടെ ആ ശ്രമം വിഫലമായി. മറ്റേയാള്‍ മൈതാനത്ത് കുറച്ചുനേരം വീണുകിടന്നെങ്കിലും പിന്നാലെ ക്രീസിലേക്ക് ഓടി. ഒരു ഫീല്‍ഡര്‍ ഓടിവന്ന് സ്റ്റമ്പിലെറിഞ്ഞെങ്കിലും ലക്ഷ്യം കണ്ടില്ല. അത് ഓവര്‍ത്രോ ഫോറാവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.
Content Highlights: players collided with each different cricket viral video








English (US) ·