Published: January 13, 2026 07:29 AM IST Updated: January 13, 2026 05:39 PM IST
1 minute Read
മഡ്രിഡ്∙ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ ബാർസിലോനയോടേറ്റ തോൽവിക്കു പിന്നാലെ റയൽ മഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങി സാബി അലോൻസോ. പരസ്പര ധാരണയോടെയാണ് ക്ലബ്ബും സാബിയും വഴിപിരിഞ്ഞതെന്ന് റയൽ അധികൃതർ അറിയിച്ചെങ്കിലും സൂപ്പർ കപ്പ് ഫൈനലിലെ തോൽവിയാണ് മുൻ റയൽ താരം കൂടിയായ നാൽപത്തിനാലുകാരൻ സാബിക്ക് പുറത്തേക്കുള്ള വഴി തുറന്നതെന്നാണ് സൂചന.
2025 ജൂൺ ഒന്നിനാണ്, 3 വർഷത്തെ കരാറിൽ ജർമൻ ക്ലബ് ബയെർ ലെവർക്യുസനിൽ നിന്ന് സാബി റയലിന്റെ പരിശീലകനായി എത്തുന്നത്. റയലിന്റെ സെക്കൻഡ് ടീം പരിശീലകനായ അൽവരോ അർബലോവയ്ക്ക് പ്രധാന ടീമിന്റെ ചുമതല കൈമാറിയതായി ക്ലബ് അധികൃതർ അറിയിച്ചു.
English Summary:








English (US) ·