റസൽ ‘റിലീസ്ഡ്’, 23 കോടിക്കെടുത്ത താരവും പുറത്ത്, പതിരാനയെ വിട്ടുകളഞ്ഞ് സിഎസ്കെ; മുംബൈയിൽനിന്ന് മലയാളി താരം പുറത്ത്– സമ്പൂർണ പട്ടിക

2 months ago 3

മുംബൈ ∙ അടുത്ത സീസണിനുള്ള മിനി ലേലത്തിനു മുന്നോടിയായി നിലനിർത്തിയതും വിട്ടയച്ചതുമായ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ. ചില വമ്പന്മാരെ ടീമിൽനിന്ന് ഒഴിവാക്കിയപ്പോൾ ടീമിൽ തുടർന്ന ചില സർപ്രൈസുകളുമുണ്ട്. മൂന്നു തവണ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് കൂടുതൽ ഞെട്ടിച്ചത്. ടീമിലെ സൂപ്പർ താരമായിരുന്ന ആന്ദ്രെ റസ്സലിനെ ഫ്രാഞ്ചൈസി റിലീസ് ചെയ്തു. കഴിഞ്ഞ മെഗാ ലേലത്തിൽ 23.75 കോടി രൂപ മുടക്കിസ്വന്തമാക്കിയ, വെങ്കടേഷ് അയ്യരെയും അവർ ടീമിൽനിന്നു റിലീസ് ചെയ്തു. മൊയീൻ അലി, ക്വിന്റൻ ഡികോക്ക് എന്നിരടക്കം ആകെ 10 പേരെയാണ് കൊൽക്കത്ത റിലീസ് ചെയ്തത്.

2025 മെഗാ ലേലത്തിന് മുന്നോടിയായി 13 കോടി രൂപയ്ക്ക് നിലനിർത്തിയ ശ്രീലങ്കൻ പേസർ മതീഷ പതിരാന ചെന്നൈ സൂപ്പർ കിങ്സും റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ ആകെ 13 വിക്കറ്റുകൾ മാത്രമാണ് താരം വീഴ്ത്തിയിരുന്നത്. കിവീസ് ബാറ്റർമാരായ രചിൻ രവീന്ദ്ര, ഡെവോൺ കോൺവെ എന്നിവരെയും സിഎസ്കെ റിലീസ് ചെയ്തു. ലേലത്തിനു മുന്നോടിയായി രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ അവർ ടീമിലെത്തിച്ചിരുന്നു. നിലവിലെ ചാംപ്യന്മാർ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു എട്ടു താരങ്ങളെ റിലീസ് ചെയ്തു. ലിയാം ലിവിങ്സ്റ്റൻ, മയാങ്ക് അഗർവാൾ, ലുങ്കി എൻഗിഡി എന്നിവരാണ് റിലീസ് ചെയ്തവരിൽ പ്രമുഖർ.

അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ, സൂര്യകുമാർ യാദവ്, തിലക് വർമ, ജസ്പ്രീത് ബുമ്ര തുടങ്ങിയ പ്രമുഖരെ നിലനിർത്തിയപ്പോൾ, റീസ് ടോപ്ലി, കരൺ ശർമ, മുജീബുർ റഹ്മാൻ തുടങ്ങിയവരെ റിലീസ് ചെയ്തു. കഴിഞ്ഞ സീസണിൽ തിളങ്ങിയ മലയാളി താരം വിഘ്നേഷ് പുത്തൂരിനെയും മുംബൈ റിലീസ് ചെയ്തു. അർജുൻ തെൻഡുൽക്കറെ ലക്നൗവുമായി ട്രേഡ് ചെയ്തിരുന്നു. പകരം ഷാർദുൽ ഠാക്കൂർ ടീമിലെത്തി. സൂപ്പർ താരം കെ.എൽ.രാഹുലിനെ ടീമിൽ നിലനിർത്തിയ ഡൽഹി, ഫാഫ് ഡുപ്ലസിയെ റിലീസ് ചെയ്തു. മറ്റു മലയാളി താരങ്ങളിൽ വിഷ്ണു വിനോദിനെ പഞ്ചാബ് നിലനിർത്തിയപ്പോൾ സച്ചിൻ ബേബിയെ ഹൈദരാബാദ് റിലീസ് ചെയ്തു.

ടീമുകൾ റിലീസ് ചെയ്ത താരങ്ങൾ:

∙ ചെന്നൈ സൂപ്പർ കിങ്സ്രവീന്ദ്ര ജഡേജ, സാം കറൻ (രാജസ്ഥാനു കൈമാറി), മതീഷ പതിരാന, ഡെവോൺ കോൺവേ, രചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, വാൻഷ് ബേദി, ആന്ദ്രേ സിദ്ധാർഥ്, ദീപക് ഹൂഡ, വിജയ് ശങ്കർ, സാഹിൽ റഷീദ്, കമലേഷ് നാഗർകോട്ടി

∙ മുംബൈ ഇന്ത്യൻസ്അർജുൻ തെൻഡുൽക്കർ (ലക്നൗവിനു കൈമാറി), സത്യനാരായണ രാജു, റീസ് ടോപ്ലി, കെ.എൽ.ശ്രീജിത്ത്, കരൺ ശർമ, ബെവോൺ ജേക്കബ്സ്, മുജീബുർ റഹ്മാൻ, ലിസാർഡ് വില്യംസ്, വിഘ്നേഷ് പുത്തൂർ

∙ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുലിയാം ലിവിങ്സ്റ്റൻ, ടിം സെയ്‌ഫെർട്ട്, ബ്ലെസിങ് മുസാറബാനി, സ്വസ്‌തിക് ചിക്കര, മയാങ്ക് അഗർവാൾ, മനോജ് ഭണ്ഡാഗെ, മോഹിത് രത്തീ, ലുങ്കി എൻഗിഡി

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്മയാങ്ക് മാർക്കണ്ഡെ (മുംബൈയ്ക്കു കൈമാറി), ആന്ദ്രെ റസ്സൽ, വെങ്കടേഷ് അയ്യർ, ക്വിന്റൻ ഡികോക്ക്, മൊയീൻ അലി, ആൻറിച്ച് നോർട്ട്യ, സ്പെൻസർ ജോൺസൺ, റഹ്മാനുള്ള ഗുർബാസ്, ചേതൻ സക്കരിയ, ലുവ്‌‍നിത് സിസോദിയ

∙ പഞ്ചാബ് കിങ്സ്ഗ്ലെൻ മാക്സ്‌വെൽ, ജോഷ് ഇംഗ്ലിസ്, ആരോൺ ഹാർഡി, കുൽദീപ് സെൻ, പ്രവീൺ ദുബെ

∙ ഡൽഹി ക്യാപിറ്റൽസ്ഡോണോവൻ ഫെരേര (രാജസ്ഥാനു കൈമാറി), മോഹിത് ശർമ, ഫാഫ് ഡുപ്ലെസിസ്, സെദിഖുള്ള അടൽ, ജേക്ക് ഫ്രേസർ-മക്ഗുർക്ക്, മൻവന്ത് കുമാർ, ദർശൻ നൽകൻഡെ

∙ രാജസ്ഥാൻ റോയൽസ്

സഞ്ജു സാംസൺ (ചെന്നൈയ്ക്കു കൈമാറി), നിതീഷ് റാണ (ഡൽഹിക്കു കൈമാറി), കുനാൽ സിങ് റാത്തോഡ്, ആകാശ് മധ്‌വാൾ, അശോക് ശർമ, ഫസൽ ഫാറൂഖി, കുമാർ കാർത്തികേയ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ

∙ ഗുജറാത്ത് ടൈറ്റൻസ്ഷെർഫെയ്ൻ റുഥർഫോഡ് (മുംബൈയ്ക്കു കൈമാറി), മഹിപാൽ ലോംറോർ, ദസുൻ ശനക, കരിം ജനത്, കുൽവന്ത് ഖെജ്‌റോലിയ, ജെറാൾഡ് കോട്സി

∙ സൺറൈസേഴ്സ് ഹൈദരാബാദ്മുഹമ്മദ് ഷമി (ലക്നൗവിനു കൈമാറി), ആദം സാംപ, രാഹുൽ ചെഹർ, വിയാൻ മൾഡർ, അഭിനവ് മനോഹർ, അഥർവ ടൈഡെ, സച്ചിൻ ബേബി, ∙സിമർജീത് സിങ്

∙ ലക്നൗ സൂപ്പർ ജയന്റ്സ്

ആര്യൻ ജുയൽ, ഡേവിഡ് മില്ലർ, യുവരാജ് ചൗധരി, രാജ്‌വർധൻ ഹംഗാർഗേക്കർ, ആകാശ് ദീപ്, രവി ബിഷ്‌ണോയ്, ഷമാർ ജോസഫ്

English Summary:

IPL Team Releases absorption connected the changes successful squad rosters up of the 2025 season. Key players person been released by assorted franchises, signaling strategical shifts for the upcoming auctions.

Read Entire Article