04 May 2025, 07:26 AM IST

Photo Courtesy: instagram.com/vedanwithword
തിരുവനന്തപുരം: റാപ്പര്‍ വേടനെ(ഹിരണ്‍ദാസ് മുരളി)യെ അറസ്റ്റ് ചെയ്തതില്‍ വീഴ്ചയില്ലെന്നും എന്നാല്‍, ശ്രീലങ്കന്‍ബന്ധം ആരോപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്റെ നടപടി ഗുരുതരമായ വീഴ്ചയെന്നും വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. വനംവകുപ്പ് മേധാവി രാജേഷ് രവീന്ദ്രനാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
നിയമപ്രകാരംതന്നെയാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയിട്ടുള്ളത്. അതേസമയം പുലിപ്പല്ല് നല്‍കിയെന്ന് വേടന്‍ പറഞ്ഞ രഞ്ജിത്തിന്റെ യും വേടന്റെയും ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ച് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ പരാമര്‍ശം ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുലിപ്പല്ല് കൈമാറിയ വ്യക്തിയെക്കുറിച്ചുള്ള വി വരങ്ങള്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ പരസ്യമാക്കിയതും വീഴ്ചയാണ്.
സംരക്ഷിത വന്യജീവിയാണ് പുലി. അതിന്റെ ശരീരഭാഗങ്ങള്‍ കൈവശംവെച്ചതിന് കേസെടുക്കാം.
Content Highlights: Forest section study to further main caput connected Rapper Vedan arrest
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·