Published: January 12, 2026 12:50 PM IST
1 minute Read
റിയാദ്∙ സ്പാനിഷ് സൂപ്പർ കപ്പ് നിലനിർത്തി ബാർസിലോനയുടെ കുതിപ്പ്. റയൽ മഡ്രിഡിനെ 3–2ന് കീഴടക്കിയാണ് ബാഴ്സയുടെ വിജയം. ബ്രസീൽ താരം റാഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബാർസിലോനയ്ക്കു കരുത്തായത്. 36, 73 മിനിറ്റുകളിലായിരുന്നു റാഫീഞ്ഞയുടെ ഗോളുകൾ.
ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ വിനിഷ്യസ് ജൂനിയറും ഗോൺസാലോ ഗാർഷ്യയും ലക്ഷ്യം കണ്ടതോടെ മത്സരം 2–2 എന്ന നിലയിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റാഫീഞ്ഞയുടെ ഗോളിലൂടെ ബാഴ്സ കിരീടം ഉറപ്പിക്കുകയായിരുന്നു. റോബർട്ട് ലെവൻഡോവ്സ്കിയും (45+4) ബാർസിലോനയ്ക്കായി ലക്ഷ്യം കണ്ടു.
ഈ വർഷത്തെ ആദ്യ എൽക്ലാസികോ പോരാട്ടം കൂടിയായിരുന്നു സൗദി അറേബ്യയില്‍ നടന്നത്. മത്സരത്തിന്റെ 91–ാം മിനിറ്റിൽ ബാഴ്സ താരം ഫ്രെങ്കി ഡി യോങ് ചുവപ്പുകാർഡ് കണ്ടു പുറത്തായി.
English Summary:








English (US) ·