റാൻഡം ഡ്രഗ് ടെസ്റ്റിങ്: NCB നിർദേശത്തിൽ സിനിമാമേഖലയിൽ ആശങ്ക, നിയമപരമായി ശരിയല്ലെന്ന് വാദം

8 months ago 7

14 May 2025, 07:16 AM IST


ഫിലിം അസോസിയേഷനുകളുടെ ചെലവിൽ ഒരു ലബോറട്ടറിയെ ചുമതലപ്പെടുത്തണമെന്ന നയം സാമ്പത്തികബാധ്യതയ്ക്കുപുറമേ സിനിമാ മേഖലയിലുള്ളവരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണെന്നാണ് വാദം.

Film Shooting

പ്രതീകാത്മകചിത്രം | ഫോട്ടോ: CANVA

കൊച്ചി: മലയാള സിനിമയിൽ ലഹരിമുക്ത തൊഴിലിടം നയം നടപ്പാക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുന്നോട്ടുവെച്ച റാൻഡം ഡ്രഗ് ടെസ്റ്റിങ്ങിൽ സിനിമാമേഖലയിൽ ആശങ്ക. റാൻഡം ഡ്രഗ് ടെസ്റ്റിങ്ങിന് അക്രഡിറ്റഡ് ലബോറട്ടറിയെ നിയമിക്കണമെന്ന നിർദേശത്തിലാണ് ആശങ്കയും പ്രതിഷേധവും.

ഫിലിം അസോസിയേഷനുകളുടെ ചെലവിൽ ഒരു ലബോറട്ടറിയെ ചുമതലപ്പെടുത്തണമെന്ന നയം സാമ്പത്തികബാധ്യതയ്ക്കുപുറമേ സിനിമാ മേഖലയിലുള്ളവരെ മുഴുവൻ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതുമാണെന്നാണ് വാദം.

മലയാള സിനിമാമേഖലയെ ലഹരിമുക്തമാക്കാനുള്ള നടപടികൾ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട എൻസിബി 19 നിർദേശങ്ങളാണ് നൽകിയിരുന്നത്. സിനിമാസംഘടനകൾക്കുള്ളിൽ നിർദേശം ചർച്ചയായപ്പോഴാണ് റാൻഡം ടെസ്റ്റിങ്ങിന്റെ കാര്യത്തിൽ പ്രതിഷേധമുയർന്നത്.

റാൻഡം ഡ്രഗ് ടെസ്റ്റിങ് സിനിമാ നിർമാണത്തിന്റെ തുടക്കംമുതൽ അവസാനംവരെ നടത്തണമെന്നാണ് എൻസിബിയുടെ നിർദേശം. ലബോറട്ടറിയെ ചുമതലപ്പെടുത്തിയശേഷം താരങ്ങളുടെയും അണിയറപ്രവർത്തകരുടെയും റാൻഡം ചെക്കിങ് ഉറപ്പാക്കണം.

ലഹരിയുമായി ഒരു ബന്ധവുമില്ലാത്തവരെയും റാൻഡം ചെക്കിങ്ങിന്റെ പേരിൽ പരിശോധനയ്ക്കയക്കുന്നത് സിനിമയുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് എതിർപ്പുള്ളവർ പറയുന്നത്. എൻസിബി ചെയ്യേണ്ട പരിശോധന സിനിമാ അസോസിയേഷനുകൾ ലബോറട്ടറിയെ നിശ്ചയിച്ച് ചെയ്യണമെന്ന് പറയുന്നത് ശരിയല്ലെന്നും ഇവർ പറയുന്നു.

Content Highlights: NCB`s connection for random cause investigating successful the Malayalam movie manufacture has sparked controversy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article