റിമ കല്ലിങ്കലിന്റെ 'തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയ്ലർ അനൗൺസ്മെന്റ് ടീസർ പുറത്ത്

8 months ago 10

2025- ലെ ഫ്രാന്‍സില്‍ നടക്കുന്ന കാന്‍സ് ഫിലിം ഫെസ്റ്റിവല്‍- മാര്‍ഷെ ഡു ഫിലിമില്‍ 'തീയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ട്രെയിലര്‍ പ്രഖ്യാപനം അറിയിച്ചുകൊണ്ടുള്ള ടീസര്‍ അനൗണ്‍സ്‌മെന്റ് പുറത്തിറങ്ങി. ദേശീയ പുരസ്‌കാരം ലഭിച്ച 'ബിരിയാണി'ക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീമൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ടീസറില്‍ കാണിക്കുന്നത്. ഇന്നത്തെലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചു യാഥാര്‍ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായി ചിത്രത്തിന്റെ സഹനിര്‍മാതാവാണ്.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഡൈന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി. രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍.ജെ. അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം.എസാണ്. എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് സെയ്ദ് അബാസുമാണ്. ഗായത്രി കിഷോറാണ് വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊസ്റ്റെറ്റിക് ആന്‍ഡ് മേക്കപ്പ്: സേതു ശിവനന്ദന്‍, അഷ് അഷ്റഫ്, സിങ്ക് സൗണ്ട്: ഹരികുമാര്‍ മാധവന്‍ നായര്‍, സൗണ്ട് മിക്‌സിംഗ്: ജോബിന്‍ രാജ്, സൗണ്ട് ഡിസൈന്‍: സജിന്‍ ബാബു, ജുബിന്‍ രാജ്. അജിത് സാഗര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈന്‍ പ്രൊഡ്യൂസറുമാണ്. മാര്‍ക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യല്‍).

Content Highlights: Theatre - The Myth of Reality | Official Teaser | Sajin Baabu | Rima Kallingal

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article