Published: May 19, 2026 08:08 PM IST
1 minute Read
ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് യുവതാരം യശസ്വി ജയ്സ്വാള്‍. ടീം ക്യാപ്റ്റൻ റിയാൻ പരാന് പരുക്കേറ്റ് പുറത്തായതോടെയാണ് ജയ്സ്വാളിന് ക്യാപ്റ്റൻസി ചുമതല ലഭിച്ചത്. പക്ഷേ ഇംപാക്ട് താരങ്ങളുടെ പട്ടികയിൽ പരാഗിന്റെ പേരുമുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയാണ് രാജസ്ഥാൻ ക്യാപ്റ്റനു കാലിനു പരുക്കേൽക്കുന്നത്. മത്സരത്തിൽ 26 പന്തുകൾ നേരിട്ട പരാഗ് 51 റൺസെടുത്തിരുന്നു. പരാഗ് ഉടൻ പരുക്കുമാറി തിരിച്ചെത്തുമെന്നാണു പ്രതീക്ഷയെന്ന് ജയ്സ്വാൾ ടോസ് സമയത്തു പ്രതികരിച്ചു.
പരുക്കേറ്റ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിലേക്കു മടങ്ങിയെത്തിയിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങാതിരുന്ന സന്ദീപ് ശർമ, സുശാന്ത് മിശ്ര, ലുവാന്‍ ഡെ പ്രിട്ടോറിയസ് എന്നിവർ കളിക്കുന്നുണ്ട്. 12 മത്സരങ്ങളിൽ ആറു വിജയങ്ങളുള്ള രാജസ്ഥാന് ഇന്നത്തെ കളി നിർണായകമാണ്. 12 പോയിന്റ് നേടിയ രാജസ്ഥാന് ബാക്കിയുള്ള രണ്ടു കളികളും ജയിച്ചാൽ 16 പോയിന്റാകും. അങ്ങനെയെങ്കിൽ നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫ് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് റോയല്‍സ്. ലക്നൗവിനെതിരെ ടോസ് നേടിയ രാജസ്ഥാൻ ലക്നൗവിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.
രാജസ്ഥാൻ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ (ക്യാപ്റ്റൻ), ലുവാൻ ഡെ പ്രിട്ടോറിയസ്, ധ്രുവ് ജുറേൽ, ഡോനോവന്‍ ഫെരേര, ശുഭം ദുബെ, ദസുന്‍ ഷനക, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ, സുശാന്ത് മിശ്ര, ബ്രിജേഷ് ശർമ, യാഷ് രാജ് പുഞ്ച.
ഇംപാക്ട് ബെഞ്ച്– വൈഭവ് സൂര്യവംശി, യുദ്ധ്‍വിർ സിങ് ചരക്, അമൻ പെരാല, രവി ബിഷ്ണോയി, റിയാൻ പരാഗ്.
English Summary:







English (US) ·