.jpg?%24p=ac4aac7&f=16x10&w=852&q=0.8)
കാർ ഉരസിയതിനെത്തുടർന്ന് സഹോദരനോട് കയർക്കുന്ന രോഹിത് ശർമ
ലോകോത്തര ക്രിക്കറ്റ് താരം എന്നതിലുപരി, രോഹിത് ശർമ ഒരു വലിയ കാര്‍ പ്രേമി കൂടിയാണ്, കാറുകളോടുള്ള അദ്ദേഹത്തിന്റെ പ്രണയത്തിന്റെ വലിയ ഉദാഹരണമായി ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ത്തിക്കാട്ടുന്നത് കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ്. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിക്ക് ശേഷം പുറത്തിറങ്ങിയ രോഹിത് കാറിലുണ്ടായ തകരാര്‍ ചൂണ്ടിക്കാട്ടി സഹോദരനെ ശകാരിക്കുകയുണ്ടായി.
കാറിലെ തകരാര്‍ ചൂണ്ടിക്കാട്ടി ഇതെന്താണെന്ന് രോഹിത് ചോദിച്ചപ്പോള്‍ സഹോദരന്‍ വിശാല്‍ റിവേഴ്‌സ് എടുത്തപ്പോള്‍ സംഭവിച്ചതാണെന്ന് പറയുകണ്ടായി. എന്നാല്‍ ഇതത്ര പിടിക്കാതിരുന്ന രോഹിത് സഹോദരനെ ശകാരിച്ചു. തുടര്‍ന്ന് ചെറിയ തര്‍ക്കവും സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
മുംബൈയിലെ പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഏകദിന നായകന്‍ രോഹിത്തിന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണ് രോഹിത് ഈ ചടങ്ങിനെത്തിയത്. മാതാപിതാക്കളെ അഭിമാനം കൊള്ളിക്കുക എന്നത് ഓരോ കുട്ടിയുടെയും സ്വപ്നമാണ്, നിരവധി തവണ ആ നിമിഷം അനുഭവിച്ചറിഞ്ഞ രോഹിതിന് അതിനൊരു അവസരം കൂടി ലഭിച്ചു.
മാതാപിതാക്കള്‍, ഭാര്യ റിതിക സജ്ദേ, സഹോദരന്‍ എന്നിവരടക്കം സന്നിഹിതരായിരുന്നു. മാതാപിതാക്കള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനോടൊപ്പമാണ് രോഹിതന്റെ പേരിലുള്ള സ്റ്റാന്‍ഡ് അനാച്ഛാദനം ചെയ്തത്.
'വാങ്കഡെ എനിക്ക് എപ്പോഴും ഏറെ സവിശേഷമായ ഒന്നാണ്. പ്രൊഫഷണല്‍ ക്രിക്കറ്റിലെ എന്റെ യാത്രയെക്കുറിച്ച് ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങിയ സ്ഥലമാണിത്, എന്റെ കരിയറിലെ മറക്കാനാവാത്ത ചില നിമിഷങ്ങള്‍ ഞാനിവിടെ അനുഭവിച്ചറിഞ്ഞു, മുംബൈ കാണികളുടെ ഊര്‍ജ്ജം എന്നെ എപ്പോഴും ഉത്തേജിപ്പിച്ചിട്ടുണ്ട്. ഈ വേദിയില്‍ എനിക്ക് എന്റെ പേരില്‍ ഒരു സ്റ്റാന്‍ഡ് ലഭിക്കുന്നത് അവിശ്വസനീയമാണ്. ഇത് എന്റെ യാത്രയെ രൂപപ്പെടുത്തിയ സ്വപ്നങ്ങള്‍ക്കും, പിന്തുണയ്ക്കും, നാഴികക്കല്ലുകള്‍ക്കും ഉള്ള ഒരു ആദരവാണ്, ഈ അംഗീകാരത്തിന് ഞാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷനോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു' പരിപാടിയില്‍ രോഹിത് പറഞ്ഞു.
Content Highlights: Rohit Sharma Scolds Sibling For Dent On His Car








English (US) ·