23 July 2025, 10:21 PM IST

Photo: AFP
മാഞ്ചെസ്റ്റര്‍: ഇന്ത്യന്‍ താരം ഋഷഭ് പന്തിന് വീണ്ടും പരിക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ മൂന്നാം സെഷനിടെയാണ് പന്തിന് പരിക്കേറ്റത്.
ക്രിസ് വോക്‌സ് എറിഞ്ഞ 68-ാം ഓവറിലായിരുന്നു സംഭവം. ഓവറില്‍ വോക്‌സിന്റെ നാലാം പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച പന്തിന് പിഴച്ചു. പന്ത് നേരേ വന്നിടിച്ചത് താരത്തിന്റെ സ്‌പൈക്ക്‌സിന്റെ വശത്തായിരുന്നു. വേദനകൊണ്ട് പുളഞ്ഞ പന്തിനെ ഇന്ത്യയുടെ മെഡിക്കല്‍ ടീം പരിശോധിച്ചു. താരത്തിന്റെ വലതുകാല്‍ അതിനോടകം തന്നെ നീരുവെച്ചിരുന്നു. കാലില്‍ നിന്ന് ചോരപൊടിയുന്നുമുണ്ടായിരുന്നു. കാല്‍ നിലത്തുകുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു പന്ത്. തുടര്‍ന്ന് സ്റ്റേഡിയത്തിലെ ബഗ്ഗി ആംബുലന്‍സ് എത്തിയാണ് പന്തിനെ പുറത്തേക്ക് കൊണ്ടുപോയത്.
ഇപ്പോള്‍ തന്നെ പരിക്ക് കാരണം മൂന്നോളം താരങ്ങളെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് പന്തിന്റെ പരിക്ക് വലിയ തിരിച്ചടിയാണ്.
Content Highlights: Rishabh Pant suffered different wounded during the archetypal time of the 4th Test against England aft atte








English (US) ·