റിവ്യൂവിന് പണം ആവശ്യപ്പെട്ടു; പരാതിയുമായി സിനിമാ നിര്‍മാതാവ്

7 months ago 6

17 June 2025, 11:20 AM IST

youtuber

Photo: AI Generated image

കൊച്ചി: 'വ്യസനസമേതം ബന്ധുമിത്രാദികള്‍' സിനിമയുടെ റിവ്യൂ നല്‍കാന്‍ പണം ആവശ്യപ്പെട്ടെന്ന് പരാതി. നിര്‍മാതാക്കളിലൊരാളായ വിപിന്‍ ദാസാണ് റിവ്യൂവറായ ബിജിത്തിന്റെപേരില്‍ പാലാരിവട്ടം പോലീസില്‍ പരാതിനല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

വിളിച്ച് പണമാവശ്യപ്പെട്ടപ്പോള്‍ ലോ ബജറ്റ് സിനിമയാണെന്നും പ്രമോഷന് പണം നീക്കിവെച്ചിട്ടില്ലെന്നും അറിയിച്ചു. ശേഷമായിരുന്നു സിനിമയ്‌ക്കെതിരേ മോശം റിവ്യൂ വന്നതെന്ന് വിപിന്‍ ദാസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഫെഫ്ക്കയ്ക്കും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതിനല്‍കിയിട്ടുണ്ട്. അവര്‍ പിന്തുണയറിയിച്ചതായും വിപിന്‍ വ്യക്തമാക്കി.

Content Highlights: Producer files constabulary ailment against movie reviewer for demanding wealth for a affirmative review

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article