12 September 2025, 06:00 PM IST

ഗ്രേസ് ഹെയ്ഡനും മാത്യു ഹെ്ഡനും | X.com/@ateecrickxpert
മെല്‍ബണ്‍: ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി പ്രവചനവുമായി മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍. വരാനിരിക്കുന്ന പരമ്പരയില്‍ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട് സെഞ്ചുറി നേടുമെന്നാണ് ഹെയ്ഡന്‍ പ്രവചിക്കുന്നത്. ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് കൂടി നഗ്നനായി നടക്കുമെന്നും ഹെയ്ഡന്‍ പറയുന്നു.
ഒരു യൂട്യൂബ് ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് മുന്‍ ഓസീസ് താരം ഇത്തരത്തില്‍ ഒരു പ്രവചനം നടത്തിയത്. ജോ റൂട്ട് സെഞ്ചുറി നേടിയില്ലെങ്കില്‍ ഞാന്‍ നഗ്നനായി മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്തിലൂടെ നടക്കും. - ഹെയ്ഡന്‍ സഹപാനലിസ്റ്റുകളോട് പറഞ്ഞു. ഹെയ്ഡന്റെ പ്രവചനം ആരാധകര്‍ക്കിടയിലും വന്‍ ചര്‍ച്ചയാണ്. അതിനിടെ ഹെയ്ഡന്റെ മകള്‍ ഗ്രേസ് ഹെയ്ഡനും പ്രതികരണവുമായി രംഗത്തെത്തി. ജോ റൂട്ട്, ദയവായി സെഞ്ചുറി നേടുക - ഗ്രേസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നവംബര്‍ 21 നാണ് ആഷസ് പരമ്പരയ്ക്ക് തുടക്കമാവുന്നത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ബാറ്റര്‍മാരിലൊരാളായ റൂട്ട് സമീപകാലത്ത് മികച്ച ഫോമിലുമാണ്. 288 ഇന്നിങ്‌സില്‍ നിന്ന് 13,543 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 39 സെഞ്ചുറിയും 66 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. എന്നാല്‍ ഓസീസ് മണ്ണില്‍ റൂട്ടിന് ഇതുവരെ സെഞ്ചുറി നേടാന്‍ സാധിച്ചിട്ടില്ല. അതിന് സാധിക്കുമോ എന്ന കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം.
Content Highlights: one volition locomotion nude if basal doesnt people a period says Matthew Hayden girl Grace








English (US) ·