'റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്നുപറഞ്ഞ് പോയതാണ്'; നവാസിനെ അനുസ്മരിച്ച് സഹപ്രവർത്തകർ

5 months ago 5

Nadirsha Navas and PP Kunjikrishnan

നാദിർഷ, കലാഭവൻ നവാസ്, പി.പി. കുഞ്ഞിക്കൃഷ്ണൻ | ഫോട്ടോ: അഭിലാഷ് എസ്. നായർ, അറേഞ്ച്ഡ്, പുഷ്പജൻ തളിപ്പറമ്പ് | മാതൃഭൂമി

കൊച്ചി: അന്തരിച്ച നടൻ കലാഭവൻ നവാസിനെ അനുസ്മരിച്ച് താരങ്ങളും സഹപ്രവർത്തകരും. നവാസിന്റെ മരണം സ്വപ്നത്തിൽപ്പോലും ചിന്തിക്കാൻ കഴിയാത്ത കാര്യമാണെന്ന് നടനും സംവിധായകനുമായ നാദിർഷ പറഞ്ഞു. ആരോഗ്യവാനായ വ്യക്തിയായിരുന്നു നവാസ്. നന്നായി ആരോ​ഗ്യം നോക്കുന്നയാളായിരുന്നുവെന്നും നാദിർഷ കൂട്ടിച്ചേർത്തു.

പ്രകമ്പനം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് നവാസിന്റെ വിയോ​ഗം. സൗമ്യനായ വ്യക്തിയായിരുന്നു നവാസെന്ന് ഈ സിനിമയിൽ അദ്ദേഹത്തിനൊപ്പം വേഷമിട്ട പി.പി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.

ചിത്രീകരണത്തിനിടെ യാതൊരു അസുഖങ്ങളും ഉണ്ടായിരുന്നില്ല. വളരെ കൂളായി നടന്നുപോയതാണ്. റൂമിൽ പോയി ഫ്രഷായിട്ട് വരാം എന്ന് പറഞ്ഞ് പോയതാണ്. ഇങ്ങനെ മരണം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല. 25-ാം തീയതിയാണ് അദ്ദേഹം പ്രകമ്പനത്തിൽ ജോയിൻ ചെയ്തത്. രണ്ടുദിവസം ഷൂട്ടിങ് ഇല്ലാത്തതുകൊണ്ട് വീട്ടിൽപോയിട്ട് വരാം എന്നാണ് പറഞ്ഞത്. സിനിമയിൽ സജീവമായി വരുന്ന സമയമായിരുന്നു. വളരെ സന്തോഷത്തോടെ സിനിമയിലേയും വീട്ടിലേയും കാര്യങ്ങൾ പറഞ്ഞിരുന്നതാണ്. പി.പി. കുഞ്ഞിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

എല്ലാ ദിവസവും സംസാരിക്കുന്നവരാണെന്നും എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും നടൻ കലാഭവൻ റഹ്മാൻ പ്രതികരിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നവാസും സഹോദരൻ നിയാസും വളരെ അടുത്ത സുഹൃത്തുക്കളാണ്. ആലുവയിൽ ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. നന്നായി ആരോ​ഗ്യം നോക്കി, ശ്രദ്ധിച്ച് ജീവിക്കുന്ന ഒരാൾക്ക് ഇങ്ങനെ സംഭവിച്ചു എന്ന് കേൾക്കുമ്പോൾ ഒന്നും പറയാൻ പറ്റുന്നില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ചോറ്റാനിക്കരയിൽ എത്തിയത്. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനിൽനിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടൽ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലിൽ മരിച്ച നിലയിൽ കണ്ടത്.

പ്രശസ്ത നാടക-സിനിമാ നടൻ അബൂബക്കറിന്റെ മകനാണ്‌. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നവാസ് ഒട്ടേറെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ചലച്ചിത്ര താരം രഹ്നയാണ് ഭാര്യ. മക്കൾ: നഹ്‌റിൻ, റിദ്‌വാൻ, റിഹാൻ. നവാസിന്റെ സഹോദരൻ നിയാസ് ബക്കറും നടനാണ്.

Content Highlights: histrion Kalabhavan Navas recovered dormant successful edifice room. Colleagues and friends explicit daze and grief

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article