24 April 2025, 08:43 PM IST

ഷൈലി സിങ് അഞ്ജു ബോബി ജോർജിനൊപ്പം
കൊച്ചി: ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിൽ വനിതകളുടെ ലോങ് ജമ്പിൽ ഷൈലി സിങ്ങിന് സ്വർണം. 6.64 മീറ്റർ ദൂരം ചാടിയാണ് ഷൈലി സിങ് സ്വർണം നേടിയത്. 2002-ൽ ചെന്നൈ ഫെഡറേഷൻ കപ്പിൽ അഞ്ജു ബോബി ജോർജ്ജ് സ്ഥാപിച്ച 6.59 മീറ്ററിൻ്റെ മീറ്റ് റെക്കോഡും തകർത്തു.
പരിശീലകൻ റോബർട്ട് ബോബി ജോർജിനും അഞ്ജു ബോബി ജോർജിനും അവരുടെ 25-ാം വിവാഹ വാർഷികത്തിൽ ലഭിച്ച അപ്രതീക്ഷിത സമ്മാനം കൂടിയായി ഇത്. അതേസമയം ദേശീയ റെക്കോഡ് ഇപ്പോഴും അഞ്ജു ബോബി ജോർജിന്റെ പേരിലാണ്. 2004-ലെ ഏതൻസ് ഒളിമ്പിക്സിൽ 6.83 മീറ്റർ ചാടിയാണ് അഞ്ജു ദേശീയ റെക്കോഡിട്ടത്.
ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ മെഡൽ നേട്ടം, ടോക്കിയോ ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള പ്രവേശനം, ലോങ് ജമ്പിലെ ദേശീയ റെക്കോഡ് എന്നിവയാണ് ഈ വർഷം ഷൈലി ലക്ഷ്യമിടുന്നത്.
Content Highlights: Shaili Singh won golden medal womens agelong leap Federation Cup Athletics








English (US) ·