Published: July 23, 2026 12:46 PM IST
1 minute Read
ലണ്ടൻ ∙ ലോകകപ്പിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇംഗ്ലണ്ട് ഫുട്ബോൾ താരം മോർഗൻ റോജേഴ്സിനെ ടീമിലെത്തിച്ച് ഇംഗ്ലിഷ് ക്ലബ് ചെൽസി. പ്രിമിയർ ലീഗ് ക്ലബ് ആസ്റ്റൻ വില്ലയിൽനിന്നാണ് റോജേഴ്സിനെ ചെൽസി വാങ്ങിയത്. ഈ സീസണിലെ ഏറ്റവുമുയർന്ന ട്രാൻസ്ഫർ തുകയ്ക്കാണ് ഇരുപത്തിമൂന്നുകാരൻ ഫോർവേഡിനെ ചെൽസി സ്വന്തമാക്കിയത്. ഔദ്യോഗിക കണക്കു പുറത്തുവന്നിട്ടില്ലെങ്കിലും 15.65 കോടി ഡോളറിനാണ് (ഏകദേശം 1510 കോടി രൂപ) താരക്കൈമാറ്റം എന്നാണു റിപ്പോർട്ടുകൾ.
ഇതോടെ ഈ സീസണിലെ ഏറ്റവും വിലയേറിയ ഇംഗ്ലിഷ് ഫുട്ബോൾ താരമായി റോജേഴ്സ് മാറി. 15.5 കോടി ഡോളറിന് (ഏകദേശം 1278 കോടി രൂപ) നോട്ടിങം ഫോറസ്റ്റിൽനിന്നു മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ എലിയറ്റ് ആൻഡേഴ്നായിരുന്നു ഇതുവരെയുള്ള വിലയേറിയ ഇംഗ്ലിഷ് താരം. കഴിഞ്ഞ വർഷം ന്യൂകാസിലിൽനിന്ന് ലിവർപൂളിലെത്തിയ സ്വീഡൻ സ്ട്രൈക്കർ അലക്സാണ്ടർ ഇസാക്കിന്റെ പേരിലാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ ചരിത്രത്തിലെ ട്രാൻസ്ഫർ റെക്കോർഡ് (16.7 കോടി ഡോളർ).
English Summary:






English (US) ·