Published: June 14 , 2025 08:27 AM IST
1 minute Read
ലിവർപൂൾ ∙ കഴിഞ്ഞ യൂറോ കപ്പിൽ ജർമനിയുടെ ആദ്യഗോൾ നേടി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ഫ്ലോറിയൻ വെറ്റ്സ്, റെക്കോർഡ് തുകയ്ക്ക് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂളിലേക്ക്. ജർമൻ ക്ലബ് ബയേർ ലെവർക്യൂസനിൽനിന്ന് ഇരുപത്തിരണ്ടുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡറിനെ വാങ്ങാൻ 11.65 കോടി പൗണ്ട് (ഏകദേശം 1354 കോടി രൂപ) ആണു ലിവർപൂളിനു വേണ്ടി വരിക.
വെറ്റ്സിന്റെ ടീം മാറ്റത്തിന് ഇരുക്ലബ്ബുകളും ധാരണയായതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കരാർ നടപ്പിലാകുന്നതോടെ ബ്രിട്ടനിലെ ഏറ്റവും വലിയ ക്ലബ് മാറ്റത്തുകയായി ഇതു മാറും.
English Summary:








English (US) ·