13 May 2025, 10:07 AM IST

കാൻ ഫെസ്റ്റിവലിൽനിന്ന് | File Photo - AFP
റെഡ് കാര്‍പ്പറ്റില്‍ നഗ്‌നതാ പ്രദര്‍ശനത്തിനും വസ്ത്രധാരണത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കാന്‍ ഫെസ്റ്റിവല്‍. 2022 ല്‍ നടന്ന മാറുമറയ്ക്കാതെയുള്ള പ്രതിഷേധം, ഗ്രാമി അവാര്‍ഡ് ദാന ചടങ്ങിലെ സുതാര്യമായ വസ്ത്രധാരണം എന്നിവ ഉള്‍പ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. വസ്ത്രധാരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ നേരത്തെതന്നെ നിലവിലുണ്ടായിരുവെങ്കിലും ഇപ്പോള്‍ ചലച്ചിത്രോത്സവത്തിന്റെ മാനദണ്ഡങ്ങള്‍ക്കും ഫ്രഞ്ച് നിയമങ്ങള്‍ക്കും അനുസൃതമായി കര്‍ശനമായി നടപ്പാക്കുകയാണെന്നും ഫെസ്റ്റിവല്‍ വിശദീകരിച്ചു.
ഫാഷനെ നിയന്ത്രിക്കുക എന്നതല്ല ലക്ഷ്യമെന്നും സംഘടകര്‍ വിശദീകരിക്കുന്നു. റെഡ് കാര്‍പ്പറ്റ് പരിപാടികളില്‍ പൂര്‍ണ്ണമായ നഗ്‌നതാ പ്രദര്‍ശനമടക്കം ഒഴിവാക്കുക എന്നത് മാത്രമാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ചെത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി. പരിഷ്‌കരിച്ച ചാര്‍ട്ടര്‍ പ്രകാരം ഫെസ്റ്റിവല്‍ വേദിയിലൂടെയുള്ള സഞ്ചാരം തടസപ്പെടുത്തുന്നതോ ഇരിപ്പിടങ്ങളുടെ ക്രമീകരണത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആയ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ ഫെസ്റ്റിവലിന് അധികാരമുണ്ടാകും.
കാനിലെ റെഡ് കാര്‍പ്പറ്റ് വസ്ത്രധാരണ നിയന്ത്രണങ്ങള്‍ വളരെക്കാലമായി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. രാത്രികാല പ്രദര്‍ശനങ്ങള്‍ക്ക് എത്തുന്നവരുടെ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കാന്‍ അതിന്റെ പാരമ്പര്യമായ ഔന്നത്യവും പ്രൗഢിയും നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമാണെങ്കിലും, ഫാഷന്‍ സ്വാതന്ത്ര്യത്തെ മര്യോദയോടെയും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലും നിയന്ത്രിക്കേണ്ടിവരുമെന്നാണ് സംഘാടകര്‍ വിശദീകരിക്കുന്നത്.
Content Highlights: cannes festival bans nudity connected reddish carpet
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·