റൊമാൻ്റിക് ഫാമിലി ത്രില്ലർ ചിത്രം ആലിയുടെ ആദ്യ പോസ്റ്റർ പുറത്ത്

6 months ago 7

ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച "ആലി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്. കേരള - തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന കഥയാണ് "ആലി".

കേരളം - തമിഴ്നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് മലയാളത്തിനു പുറമെ തമിഴും സിനിമയിൽ സംസാര ഭാഷയാകുന്നുണ്ട്. ആലിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിലെ പാട്ടുകളാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, അറബിക് ഗാനങ്ങളുൾപ്പടെ ഏഴു ഗാനങ്ങളാണുള്ളത്. എല്ലാ പാട്ടുകളുടെയും രചന നിർവ്വഹിച്ചിരിക്കുന്നത് സംവിധായിക ഡോ. കൃഷ്ണാ പ്രിയദർശൻ ആണ്.

കൈലാഷ്, പ്രജിൻ പത്മനാഭൻ, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത്കുമാർ, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റർ മൻഹർ, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ആകർഷ്, ജസീർ, രാജേഷ് ബി കെ, ഗോകില, ലതാദാസ്, മണക്കാട് ലീല, ശ്രുതി, കൃഷ്ണപ്രിയ എന്നിവർ അഭിനയിക്കുന്നു.

നിർമ്മാണം-മൻഹർ സിനിമാസ് & എമിനൻ്റ് മീഡിയ (അബുദാബി), രചന, സംവിധാനം - ഡോ. കൃഷ്ണ പ്രിയദർശൻ, ഛായാഗ്രഹണം - റിനാസ് നാസർ, എഡിറ്റിംഗ് - അബു ജിയാദ്, ഗാനരചന - ഡോ കൃഷ്ണ പ്രിയദർശൻ, സംഗീതം - കിളിമാനൂർ രാമവർമ്മ, സുരേഷ് എരുമേലി, രതീഷ് റോയ്, ആർ ആർ ബ്രദേഴ്സ്, ശ്രദ്ധ പാർവ്വതി, ആലാപനം - കിളിമാനൂർ രാമവർമ്മ, അരവിന്ദ് വേണുഗോപാൽ, റിതു കൃഷ്ണ, ഹാഷിം ഷാ, സരിത രാജീവ്, ശ്രദ്ധ പാർവ്വതി, സമ്പത്ത്, മുഹമ്മദ് ഹസ്സൻഹിഷാം കലാഫ്, അഭി, കല - അഖിലേഷ്, ഷിജു അഭാസ്ക്കർ, കോസ്റ്റ്യും - സിസിലി ഫെർണാണ്ടസ്, ചമയം - ജയൻ സി എം, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് - സിസിലി ഫെർണാണ്ടസ്, ജാഫർ കുറ്റിപ്പുറം, പ്രൊഡക്ഷൻ കൺട്രോളർ - ശ്രീധർ, കാസ്റ്റിംഗ് ചീഫ് - ഡോ. രജിത്കുമാർ, കോറിയോഗ്രാഫി - അതുൽ രാധാകൃഷ്ണൻ, സുനിത നോയൽ, എസ് എഫ് എക്സ് - എൻ ഷാബു ചെറുവള്ളൂർ, ഫസ്റ്റ് കട്ട് - അരുൺ ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രജീഷ് ബി കെ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), സിയന്ന (ഷാർജ ), ബെൻസൻ ( തിരുവനന്തപുരം), സൗണ്ട് ഓ ക്ലോക്ക് ( തിരുവനന്തപുരം), പോസ്റ്റർ - ജാക്ക് പ്രൊഡക്ഷൻസ്, സ്റ്റിൽസ്- ഗോപാലകൃഷ്ണൻ, പി ആർ ഓ - അജയ് തുണ്ടത്തിൽ

Content Highlights: First look poster of `Ali`

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article