റോജര്‍ ബിന്നി BCCI പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതായി റിപ്പോര്‍ട്ട്; രാജീവ് ശുക്ല ഇടക്കാല പ്രസിഡന്റ്

4 months ago 5

29 August 2025, 02:38 PM IST

roger-binny-steps-down-rajeev-shukla-interim-bcci-president

റോജർ ബിന്നി, രാജീവ് ശുക്ല | Photo: PTI

മുംബൈ: ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി സ്ഥാനമൊഴിഞ്ഞതായി റിപ്പോര്‍ട്ട്. പകരം ഇടക്കാല പ്രസിഡന്റായി രാജീവ് ശുക്ലയെ നിയമിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ ബിസിസിഐ വൈസ് പ്രസിഡന്റാണ് രാജീവ്.

റോജര്‍ ബിന്നിക്ക് 70 വയസ് തികയുന്ന സാഹചര്യത്തിലാണ് സ്ഥാനമൊഴിയുന്നത്. ജൂലായ് 19-ന് ബിന്നിക്ക് 70 വയസ് തികഞ്ഞിരുന്നു. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. 70 വയസ് തികഞ്ഞ ഒരു വ്യക്തിക്കും ബിസിസിഐയില്‍ ഒരു സ്ഥാനവും വഹിക്കാന്‍ സാധിക്കില്ല. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടതായി വന്നത്. 2022-ല്‍ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായത്.

65-കാരനായ രാജീവ് ശുക്ല 2020 മുതല്‍ ബിസിസിഐ വൈസ് പ്രസിഡന്റായി സേവനമനുഷ്ടിക്കുകയാണ്. സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന അടുത്ത ബിസിസിഐ വാര്‍ഷിക പൊതുയോഗം (എജിഎം) വരെ ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങള്‍ രാജീവ് കൈകാര്യം ചെയ്യും. പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റാണ് ചുമതല വഹിക്കേണ്ടത്. ഇതോടെയാണ് രാജീവിന് താത്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കാന്‍ വഴിയൊരുങ്ങിയത്. ബിസിസിഐ ഉന്നതാധികാര സമിതിയുടെ ജനറല്‍ ബോഡി അധികാരപ്പെടുത്തിയിരിക്കുന്ന പ്രവര്‍ത്തനങ്ങളും കടമകളും നിര്‍വഹിക്കേണ്ടത് വൈസ് പ്രസിഡന്റാണ്. അടുത്ത ബിസിസിഐ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ വരെ രാജീവ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

Content Highlights: Roger Binny resigns arsenic BCCI president owed to property limit. Rajiv Shukla appointed interim president

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article