Published: August 30, 2025 09:39 AM IST
1 minute Read
ന്യൂഡൽഹി ∙ റോജർ ബിന്നി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സ്ഥാനം രാജിവച്ചതായി റിപ്പോർട്ടുകൾ. വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയെ പകരം ഇടക്കാല പ്രസിഡന്റായി നിയമിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല.
മുൻ ഇന്ത്യൻ ക്രിക്കറ്ററായ റോജർ ബിന്നിക്ക് ജൂലൈ 19നു 70 വയസ് തികഞ്ഞ സാഹചര്യത്തിലാണ് സ്ഥാനമൊഴിഞ്ഞത്. ബിസിസിഐ ഭരണഘടന പ്രകാരം പ്രസിഡന്റ് സ്ഥാനത്തിനു നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസ്സാണ്. ഇതോടെയാണ് ബിന്നിക്ക് സ്ഥാനമൊഴിയേണ്ടി വന്നത്. 2022ൽ സ്ഥാനമൊഴിഞ്ഞ സൗരവ് ഗാംഗുലിക്കു പകരക്കാരനായാണ് റോജർ ബിന്നി ബിസിസിഐ പ്രസിഡന്റായത്.
എന്നാൽ, കേന്ദ്ര സർക്കാരിന്റെ പുതിയ സ്പോർട്സ് ഗവേണൻസ് നിയമപ്രകാരം ഫെഡറേഷനുകളുടെ ഭാരവാഹികൾക്ക് 75 വയസ്സുവരെ തുടരാം. നിയമം പ്രാബല്യത്തിലാകാൻ വൈകിയാൽ ബിന്നി പ്രസിഡന്റ് സ്ഥാനത്തു തുടരുന്നതു ബിസിസിഐയ്ക്കു നേരേ നിയമനടപടിക്കു വഴിയൊരുക്കിയേക്കും. അതിനാലാണ് രാജിയെന്നു പറയപ്പെടുന്നു. അറുപത്തിയഞ്ചുകാരനായ രാജീവ് ശുക്ല 2020 മുതൽ ബിസിസിഐ വൈസ് പ്രസിഡന്റാണ്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അടുത്ത ബിസിസിഐ വാർഷിക പൊതുയോഗം (എജിഎം) വരെ ബോർഡിന്റെ ദൈനംദിന കാര്യങ്ങൾ രാജീവ് ശുക്ല കൈകാര്യം ചെയ്യും.
English Summary:









English (US) ·