05 July 2025, 01:25 PM IST

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, റോന്തിന്റെ പോസ്റ്റർ | Photo: Facebook/ Kochouseph Chittilappilly, Special Arrangement
തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണവുമായി 25-ാം ദിവസത്തിലേക്ക് കുതിക്കുന്ന ഷാഹി കബീര്‍ ചിത്രം 'റോന്തി'ല്‍ ഡോ. ജേക്കബ് തോമസ് എന്ന വൈദികനായ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയാണ്. ഈ ചിത്രത്തില്‍ അതിഥിതാരമായി അഭിനയിച്ചതിലെ അനുഭവം കഴിഞ്ഞ ദിവസം അദേഹം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.
'ഷാഹി കബീറിനെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹത്തിന്റെ പ്രത്യേക അഭ്യര്‍ഥ മാനിച്ചാണ് 'റോന്തി'ല്‍ ഒരു അതിഥിവേഷം ചെയ്തത്. സിനിമക്ക് ലഭിക്കുന്ന മികച്ച പ്രതികരണത്തില്‍ ഏറെ സന്തോഷമുണ്ട്', അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദിലീഷ് പോത്തനും റോഷന്‍ മാത്യുവും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫെസ്റ്റിവല്‍ സിനിമാസ്- ജംഗ്ലീപിക്‌ചേഴ്‌സ് എന്നിവര്‍ നിര്‍മിച്ച റോന്ത് നാലാം വാരത്തിലും തീയ്യേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. 'ജോസഫി'നും 'നായാട്ടി'നും 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'ക്കും ശേഷം ഷാഹി കബീര്‍ തിരക്കഥയൊരുക്കിയ ചിത്രമാണ് 'റോന്ത്'. 'ഇലവീഴാപൂഞ്ചിറ'ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനംചെയ്ത ചിത്രം എന്ന പ്രത്യേകതയും 'റോന്തി'നുണ്ട്.
Content Highlights: Kochouseph Chittilappilly cameo successful Dr. Jacob Thomas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·