റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു; മീര ജാസ്മിൻ അടക്കം ആദരാഞ്ജലികൾ അർപ്പിച്ച ഹോളിവുഡ് താരം ആരായിരുന്നു?

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam17 Sept 2025, 3:54 pm

തന്റെ പ്രിയപ്പെട്ട താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് നടി മീര ജാസ്മിൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റ് പങ്കുവച്ചിരുന്നു. ആരാണ് എൺപത്തിയൊൻപതാം വയസ്സിൽ മരണപ്പെട്ട റോബോർട്ട് റെഡ്ഫോർഡ്

robert-redford
അമേരിക്കൻ നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. ഇന്നലെയാണ് ചലച്ചിത്ര നിർമ്മാതാവും ആക്ടിവിസ്റ്റുമായ റോബർട്ട് റെഡ്ഫോർട് യൂട്ടായിലെ സൺഡാൻസിലെ വസതിയിൽ വച്ചാണ് മരണപ്പെട്ടത് 89 വയസ്സായിരുന്നു.

മരണവാർത്ത സിനിമാ ഇന്റസ്ട്രിയ്ക്ക് ഷോക്കിങ് ആയിരുന്നു. മെറിൽ സ്ട്രീപ്പ്, ജെയ്ൻ ഫോണ്ട, റോൺ ഹോവാർഡ്, മാർലി മാറ്റ്‌ലിൻ, സ്റ്റീഫൻ കിംഗ് തുടങ്ങിയ ഹോളിവുഡ് താരങ്ങളടക്കം മലയാളത്തിൽ നിന്നുള്ളശ മീര ജാസ്മിൻ അടക്കം പല സെലിബ്രേറ്റികളും റോബർട്ട് റെഡ്ഫോർഡിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എത്തി.

റോബർട്ടിന്റെ മരണം പബ്ലിസിസ്റ്റ് സിന്ഡി ബെർഗർ സ്ഥിരീകരിച്ചു. അതേ സമയം മരണ കാരണം എന്താണ് എന്ന് വ്യക്തമല്ല. ഉറക്കത്തിൽ മരിച്ചതാണെന്നാണ് റിപ്പോർട്ടുകൾ. സിനിമാ ലോകത്തിന് നൽകിയ മികച്ച സംഭാവനകൾക്കൊപ്പം, ഇൻഡി സിനിമകളുടെ ഗോഡ്ഫാദർ എന്നറിയപ്പെടുന്ന റോബർട്ട് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിന്റെ സ്ഥാപകൻ കൂടെയാണ്.

Also Read: സ്കൂളിൽ പഠിക്കുമ്പോഴേ തുടങ്ങിയ പ്രണയമാണ്; ആരാണ് ഡിലൻ എഫ്രോണിന്റെ കാമുകി കോട്നി കിംഗ്

ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് റോബർട്ട് ഇന്റസ്ട്രിയിലേക്ക് എത്തുന്നത്. 1960 ലെ ടാൾ സ്റ്റോറിയിൽ (Tall Story) ശ്രദ്ധിക്കപ്പെടാത്ത ഒരു വേഷത്തിന് ശേഷം, 1962 ലെ യുദ്ധ ചിത്രമായ വാർ ഹണ്ടിൽ ജോൺ സാക്സൺ, ചാൾസ് എയ്ഡ്മാൻ എന്നിവരോടൊപ്പം ചെയ്ത വേഷം ഏറെ ശ്രദ്ധയേമായിരുന്നു. ആദ്യമായി ഒരു പ്രധാന വേഷം ചെയ്തത് വാർ ഹണ്ടിൽ ആണ്.

പിന്നീട്, ഇൻസൈഡ് ഡെയ്‌സി ക്ലോവർ, സിഡ്‌നി പൊള്ളാക്കിന്റെ ദിസ് പ്രോപ്പർട്ടി ഈസ് കണ്ടംഡ്, റൊമാന്റിക് കോമഡിയായ ബെയർഫൂട്ട് ഇൻ ദി പാർക്ക് എന്നിങ്ങനെ ഒത്തിരി നല്ല സിനിമകളുടെ ഭാഗമായി. ജെയിൻ ഫോണ്ടയ്‌ക്കൊപ്പം ചെയ്ത Barefoot successful the Park എന്ന റൊമാന്റിക് കോമഡി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയതാണ്.

Also Read: രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുന്നത് കണ്ടിട്ടുണ്ട്! ഇന്ന് ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങുന്നത് ഞങ്ങൾ തന്നെ

അഭിനയത്തിനു പുറമേ, റോബർട്ട് ഓർഡിനറി പീപ്പിൾ (ആദ്യമായി സംവിധാനം ചെയ്ത സിനിമ), ദി മിലാഗ്രോ ബീൻഫീൽഡ് വാർ, എ റിവർ റൺസ് ത്രൂ ഇറ്റ്, ദി ഹോഴ്സ് വിസ്പറർ തുടങ്ങിയ നിരവധി ഹോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു. ഓർഡിനറി പീപ്പിൾ എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള അക്കാദമി അവാർഡും അദ്ദേഹത്തെ തേടിയെത്തി.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലേക്ക് ഇനി ആരൊക്കെ കുതിക്കും? സാധ്യതകള്‍ ഇങ്ങനെ


സിനിമയ്ക്ക് പുറമേ, റോബർട്ട് റെഡ്ഫോർഡ് ഒരു ലിബറൽ ആക്ടിവിസ്റ്റ് കൂടിയായിരുന്നു. ജീവിതകാലം മുഴുവൻ തദ്ദേശീയ അമേരിക്കൻ അവകാശങ്ങളെയും എൽജിബിടി അവകാശങ്ങളെയും പിന്തുണച്ചതിലൂടെയും അദ്ദേഹം പ്രശസ്തനായിരുന്നു. ഭാര്യ സിബിൽ സാഗ്ഗേഴ്‌സ്. ജെയിംസ് റെഡ്ഫോർഡ്, ആമി റെഡ്ഫോർഡ് എന്നിവരുൾപ്പെടെ നാല് മക്കളുമുണ്ട്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article